Facebook Pixel ആർക്കാണിത്ര ധൃതി | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ആർക്കാണിത്ര ധൃതി

Fast Track

|

January 01,2024

സുരക്ഷിത അകലംപോലെതന്നെ പ്രധാനമാണ് സുരക്ഷിത വേഗവും.

- കെ.ജി. ദിലീപ് കുമാർ എംവിഐ, എസ്ആർടിഒ പെരുമ്പാവൂർ

ആർക്കാണിത്ര ധൃതി

ജാൻ ഡി ബോണ്ട് സംവിധാനം ചെയ്ത "സ്പീഡ്' എന്ന സിനിമയിലെ, വേഗം കുറഞ്ഞാൽ പൊട്ടിത്തെറിക്കുന്ന ബസ്സിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ചിലരുടെയെങ്കിലും വിങ്. ഹോണടിച്ചും വെട്ടിച്ചുകയറ്റിയും കുതിച്ചുപായുന്ന ചിലർ. വേഗപരിധി എന്നാൽ അനുവദിക്കപ്പെട്ടതിന്റെ പരമാവധി ആണെന്ന തിരിച്ചറിവില്ലാതെ, പരിധിയിൽ സ്പീഡോമീറ്റർ മുട്ടിച്ചു പോകുന്നവർ.

"ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്, സുഹൃത്ത് കാറിന്റെ വേഗം നൂറിന്റെ മുകളിലേക്ക് ഇരമ്പിക്കയറ്റിയപ്പോൾ, അവനോട് "അരുത്' എന്നു പറഞ്ഞില്ല എന്നുള്ളതാണ്, കോളജ് കുട്ടികളിലെ അപകടരഹിത വാഹന ഉപയോഗ ബോധവൽക്കരണത്തിനു വീൽ ചെയറിൽ എത്തിയതായിരുന്നു അദ്ദേഹം, ആക്സിഡന്റിന് ഇരയായവരുടെ അനുഭവം പങ്കുവയ്ക്കാൻ. അപകടം നടന്ന് രണ്ടു വർഷത്തോളം പിന്നിട്ടിരിക്കുന്നു. നെഞ്ചിനു താഴേക്കു തളർന്നുപോയ ശരീരം. ഇനിയും പൂർണ ചലനശേഷി വീണ്ടെടുത്തിട്ടില്ലാത്ത വിരലുകൾക്കിടയിൽ മൈക്ക് തിരുകിവച്ച് അദ്ദേഹം തുടർന്നു: 'സ്പൈനൽ കോഡ് എന്താണെന്നു മനസ്സിലാക്കുന്നതും അതിനു ശേഷമാണ്. ടോയ്ലറ്റിൽ പോയാൽ ശുചിയാക്കൽ മുതൽ പല്ലു തേപ്പിക്കുന്നതും ഭക്ഷണം വായിൽ വച്ചു തരുന്നതും അടക്കമുള്ള പ്രവൃത്തികൾ സ്വന്തം ഭാര്യയോ മാതാവോ ചെയ്യുന്നതു കണ്ടു കൊണ്ട് മൂളിയെത്തുന്ന കൊതുകിനെ നിർമമതയോടെ നോക്കി രക്തദാനത്തിനു തയാറായിക്കൊണ്ട്, അപകട നിമിഷത്തെ ആയിരം വട്ടം പഴിച്ചുകൊണ്ടുള്ള കിടപ്പ്... മറ്റുള്ളവരുടെ കരുണകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന അനേക ലക്ഷം നിസ്സഹായ ജീവിതത്തിന്റെ താളിലേക്കു പേരെഴുതി ചേർക്കപ്പെട്ടവർ.

സുരക്ഷിത അകലം പോലെതന്നെ പ്രധാനമാണ് സുരക്ഷിത വേഗവും. ഭാരതത്തിൽ 2022ൽ മാത്രം 4,61,312 അപകടങ്ങ ളിൽ 1,68,491 പേർ കൊല്ലപ്പെട്ടു എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം രണ്ടു വർഷം ആകാറായ യുക്രെയിൻ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനായിരത്തോളമാണെന്നാണു യു.എൻ. പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്. അതിന്റെ 16 മടങ്ങ് സാധാരണക്കാർ യുദ്ധം നടക്കാത്ത ഭാരതത്തിലെ നിരത്തുകളിൽ കൊല്ലപ്പെട്ടുകഴിഞ്ഞു.

ഈ റോഡ് അപകടങ്ങളുടെ കാരണം പരിശോധിക്കുമ്പോൾ 72.3% അപകടങ്ങളുടെയും 71.2% മരണങ്ങളുടെയും കാരണം ഓവർ സ്പീഡ് ആണ്. ദേശീയപാതയിലാണെങ്കിൽ അതു യഥാക്രമം 72.4%, 75.2% ആണ്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size