يحاول ذهب - حر

റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...

March 01, 2025

|

Fast Track

റൗണ്ട് എബൗട്ടിലെ വേണ്ട മുൻകരുതലുകൾ എന്തൊക്കെ, ലെയ്ൻ ഡ്രൈവിങ് എന്ത്? എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം

- ദിലീപ് കുമാർ കെ.ജി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആർടിഒ മലപ്പുറം.

റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...

റെയിൽവേ സ്റ്റേഷനിലെ വരിയിൽ നിൽക്കുമ്പോഴും ടോൾ പ്ലാസയിൽ ക്യൂവിൽ കിടക്കുമ്പോഴും ട്രാഫിക് ബ്ലോക്കിൽ പെട്ടിരിക്കുമ്പോഴും നമ്മൾ കിടക്കുന്ന വരിയുടെ വേഗം കുറവാണെന്നു തോന്നാത്ത ആരും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ വരിതെറ്റിച്ചു കയറണം എന്ന തോന്നൽ ഉടലെടുക്കുകയും ചെയ്യും.

അമേരിക്കയിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(NHTSA) നടത്തിയ പഠനത്തിൽ അവിടെ നടന്ന ആകെ അപകടങ്ങളിൽ 10ശതമാനത്തിൽ കൂടുതലും ലെയ്ൻ മാറുമ്പോൾ ആണ് സംഭവിച്ചിട്ടുള്ളത് എന്നതാണ്.

ലെയ്ൻ ഡ്രൈവിങ് എന്ത് എങ്ങനെ?

കേരളത്തിൽ അതിവേഗം നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതകൾ പൂർത്തിയാകുമ്പോഴെങ്കിലും നമ്മൾ നിർബന്ധമായും അറിയേണ്ട ഒന്നാണ് അത്തരം റോഡുകളിൽ കൂടി എങ്ങനെ വാഹനം ഓടിക്കണം എന്നുള്ളത്.

മോട്ടർ വെഹിക്കിൾസ് ഡ്രൈവിങ് ഗുലേഷൻ - 2017 റഗുലേഷൻ 6ൽ ആണ് ലെയ്ൻ ഗതാഗതത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കുമ്പോഴും ജംക്ഷനുകളിലേക്കും റൗണ്ട് എബൗട്ടുകളിലേക്കും പ്രവേശിക്കുമ്പോഴും ചെയ്യേണ്ടുന്നതായ കാര്യങ്ങളും ഇതിനോടു കൂട്ടിവായിക്കണം. താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

ഏതെങ്കിലും പാത (lane) ഒരു പ്രത്യേക വാഹനങ്ങൾക്കു മാത്രമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ലെയ്നിൽ പ്രസ്തുത വാഹനങ്ങൾ മാത്രമേ ഓടിക്കുവാൻ പാടുള്ളൂ.

ലെയ്ൻ മാറുന്ന സമയത്ത് എല്ലാം തന്നെ MSM രീതി അനുവർത്തിച്ച് സിഗ്നൽ നൽകിക്കൊണ്ടേയിരിക്കണം.

തുടർച്ചയായ വെള്ള/മഞ്ഞ വരകൾ ഉപയോഗിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഒരു കാരണവശാലും ലെയ്ൻ മാറുകയോ മറികടക്കുകയോ ചെയ്യരുത്.

ജംക്ഷനുകളിലേക്കെത്തുമ്പോൾ ടേണിങ് ലൈൻ (ഗിവ് വേ ലൈനും) മാർക്ക്ചെയ്തിട്ടുള്ള ലെയ്നുകളിൽ മാത്രമേ വാഹനം നിർത്താവൂ.

കുറഞ്ഞ വേഗം അനുവദിച്ചിട്ടുള്ള തും വേഗ നിയന്ത്രണങ്ങൾ ഉള്ളതുമായ വാഹനങ്ങൾ ഇടതു ലെയ്ൻ മാത്രം ഉപയോഗിക്കണം. ഓവർടേക്ക് ചെയ്യുന്ന സന്ദർഭങ്ങളിൽ ഇൻഡിക്കേറ്റർ ഉപയോഗിച്ച് ലെയ്ൻ മാറുകയും തിരിച്ച് പഴയ ലെയിൽ തന്നെ എത്തുകയും വേണം.

ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിയാൻ ഉദ്ദേശിക്കുന്നുണ്ട ങ്കിൽ മുൻകൂട്ടിത്തന്നെ അതത് ലെയ്നുകളിലേക്ക് സ്ഥാനം മാറണം. ജംക്ഷനുകളിൽ പ്രവേശിക്കാതെ പോകാൻ തക്ക സ്ലിപ്പ് ലെനുകൾ ഉണ്ടെങ്കിൽ അതുപയോഗിക്കണം.

المزيد من القصص من Fast Track

Fast Track

Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

time to read

2 mins

November 01, 2025

Fast Track

Fast Track

ഉയരെ പറന്ന്...

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

time to read

4 mins

November 01, 2025

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Listen

Translate

Share

-
+

Change font size