يحاول ذهب - حر
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
February 01, 2026
|Fast Track
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
വാഹനവിപണിയിൽ മഹീന്ദ്രയുടെ പ്രതാപകാലമാണിത്. പുതിയ മോഡലുകൾക്കെല്ലാം ലഭിക്കുന്ന വമ്പൻ സ്വീകാര്യത അതിനുദാഹരണം. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ് യു വികളായ എക്സ്ഇവിടഎസ്, എക്സ്യുവി 7എക്സ് വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 93,689 ബുക്കിങ്. 20,500 കോടിയിലധികം രൂപയാണ് ഈ ബുക്കിങ്ങുകളുടെ മൂല്യം. ഥാർ റോക്സിൽ തുടങ്ങിയ കുതിപ്പ് ഏറ്റവും ഒടുവിലിറങ്ങിയ 7എക്സ്ഒയിലൂടെ തുടരുകയാണ്. മഹീന്ദ്രയുടെ ഐസ് എൻജിൻ നിര യിലെ ഫ്ലാഗ്ഷിപ് മോഡലായിരുന്നു എക്സ്യുവി 700 (എക്സ്യുവി സെവൻ ഡബിൾ ഒ), മികച്ച ഫീച്ചറുകൾ, സേഫ്റ്റി, ഉഗ്രൻ റൈഡ് ക്വാളിറ്റി എന്നിവയായിരുന്നു സവിശേഷതകൾ. മാത്രമല്ല, വിൽപനയിൽ സെഗ്മെന്റിലെ താരവും. 2021ൽ ആണ് 700 നിരത്തിലെത്തുന്നത്. എക്സ് യുവി 500യുടെ പിൻഗാമിയായി. കഴിഞ്ഞ വർഷം മൂന്നു ലക്ഷമെന്ന വിൽപനക്കണക്കിൽ 700 എത്തി! കേവലം 4 വർഷംകൊണ്ട് ഇപ്പോഴിതാ 700യെ നവീകരിച്ചിറക്കിയിരിക്കുകയാണ് മഹീന്ദ്ര, 7എക്സ് എന്ന പേരിൽ. ഉഗ്രൻ സസ്പെൻഷനും കിടിലൻ ഫീച്ചറുകളുമെല്ലാമായാണ് വരവ്. വിശദമായൊന്നു കാണാം...
ഡിസൈൻ മസ്കുലർ രൂപത്തിനു മാറ്റമില്ല. എക്സ്യുവി 700യുടെ അതേ തലയെടുപ്പു തന്നെയാണ് 7എക്സ്യ്ക്കും. എക്സ് യുവി 700യുമായി അളവുകളിൽ മാറ്റമില്ല 7എക്സ് ്. പുതിയ ഗ്രില്ലും ബംപറും ഹെഡ്ലാംപുമാണ് മുന്നിലെ മാറ്റം. ഗ്രിൽ കുറച്ചുകൂടി മെലിഞ്ഞു. ഗ്രില്ലിലെ ക്രോമിയം എലമെന്റ് മാറി . അതുപോലെ സി ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപിന്റെ വലുപ്പം കുറച്ചു. എൽഇഡി ഹെഡ്ലാംപിന്റെ ഡിസൈൻ കൂടുതൽ മനോഹരമാക്കി. കിടിലൻ പ്രകാശം ചൊരിയുന്ന ലാംപാണ്. ബംപർ മുൻപത്തെക്കാളും ഷാർപ്പായി. ഫോക്സ് സ്കിഡ് പ്ലേറ്റും അതിൽ നൽകിയിരിക്കുന്ന ഐസ് ക്യൂബ് ടൈപ് ഫോഗ് ലാംപും കാണാൻ മനോഹരം. കോർണറിങ് ഫങ്ഷനുണ്ടിതിന്. സെഗ്മെന്റിലെ ഏറ്റവും മികച്ചതെന്നു പറയാം. ഹെഡ്ലൈറ്റ് ബൂസ്റ്റർ ഫീച്ചറുണ്ട് 7എക്സ്ഒയിൽ. അതായത്, 80 കിമീ മുകളിലേക്ക് വേഗം കയറുമ്പോൾ പ്രകാശത്തിന്റെ തീവ്രത കൂടുന്ന സംവിധാനമാണിത്. ഹെഡ്ലൈറ്റ് ഹൈ ബീമിൽ ആയിരിക്കണമെന്നു മാത്രം.
هذه القصة من طبعة February 01, 2026 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
