Facebook Pixel മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ | Fast Track - automotive - Magzter.comでこの記事を読む

試す - 無料

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

Fast Track

|

February 01, 2026

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

- നോബിൾ

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

വാഹനവിപണിയിൽ മഹീന്ദ്രയുടെ പ്രതാപകാലമാണിത്. പുതിയ മോഡലുകൾക്കെല്ലാം ലഭിക്കുന്ന വമ്പൻ സ്വീകാര്യത അതിനുദാഹരണം. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ് യു വികളായ എക്സ്ഇവിടഎസ്, എക്സ്യുവി 7എക്സ് വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 93,689 ബുക്കിങ്. 20,500 കോടിയിലധികം രൂപയാണ് ഈ ബുക്കിങ്ങുകളുടെ മൂല്യം. ഥാർ റോക്സിൽ തുടങ്ങിയ കുതിപ്പ് ഏറ്റവും ഒടുവിലിറങ്ങിയ 7എക്സ്ഒയിലൂടെ തുടരുകയാണ്. മഹീന്ദ്രയുടെ ഐസ് എൻജിൻ നിര യിലെ ഫ്ലാഗ്ഷിപ് മോഡലായിരുന്നു എക്സ്യുവി 700 (എക്സ്യുവി സെവൻ ഡബിൾ ഒ), മികച്ച ഫീച്ചറുകൾ, സേഫ്റ്റി, ഉഗ്രൻ റൈഡ് ക്വാളിറ്റി എന്നിവയായിരുന്നു സവിശേഷതകൾ. മാത്രമല്ല, വിൽപനയിൽ സെഗ്മെന്റിലെ താരവും. 2021ൽ ആണ് 700 നിരത്തിലെത്തുന്നത്. എക്സ് യുവി 500യുടെ പിൻഗാമിയായി. കഴിഞ്ഞ വർഷം മൂന്നു ലക്ഷമെന്ന വിൽപനക്കണക്കിൽ 700 എത്തി! കേവലം 4 വർഷംകൊണ്ട് ഇപ്പോഴിതാ 700യെ നവീകരിച്ചിറക്കിയിരിക്കുകയാണ് മഹീന്ദ്ര, 7എക്സ് എന്ന പേരിൽ. ഉഗ്രൻ സസ്പെൻഷനും കിടിലൻ ഫീച്ചറുകളുമെല്ലാമായാണ് വരവ്. വിശദമായൊന്നു കാണാം...

imageഡിസൈൻ

മസ്കുലർ രൂപത്തിനു മാറ്റമില്ല. എക്സ്യുവി 700യുടെ അതേ തലയെടുപ്പു തന്നെയാണ് 7എക്സ്യ്ക്കും. എക്സ് യുവി 700യുമായി അളവുകളിൽ മാറ്റമില്ല 7എക്സ് ്. പുതിയ ഗ്രില്ലും ബംപറും ഹെഡ്ലാംപുമാണ് മുന്നിലെ മാറ്റം. ഗ്രിൽ കുറച്ചുകൂടി മെലിഞ്ഞു. ഗ്രില്ലിലെ ക്രോമിയം എലമെന്റ് മാറി . അതുപോലെ സി ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപിന്റെ വലുപ്പം കുറച്ചു. എൽഇഡി ഹെഡ്ലാംപിന്റെ ഡിസൈൻ കൂടുതൽ മനോഹരമാക്കി. കിടിലൻ പ്രകാശം ചൊരിയുന്ന ലാംപാണ്. ബംപർ മുൻപത്തെക്കാളും ഷാർപ്പായി. ഫോക്സ് സ്കിഡ് പ്ലേറ്റും അതിൽ നൽകിയിരിക്കുന്ന ഐസ് ക്യൂബ് ടൈപ് ഫോഗ് ലാംപും കാണാൻ മനോഹരം. കോർണറിങ് ഫങ്ഷനുണ്ടിതിന്. സെഗ്മെന്റിലെ ഏറ്റവും മികച്ചതെന്നു പറയാം. ഹെഡ്ലൈറ്റ് ബൂസ്റ്റർ ഫീച്ചറുണ്ട് 7എക്സ്ഒയിൽ. അതായത്, 80 കിമീ മുകളിലേക്ക് വേഗം കയറുമ്പോൾ പ്രകാശത്തിന്റെ തീവ്രത കൂടുന്ന സംവിധാനമാണിത്. ഹെഡ്ലൈറ്റ് ഹൈ ബീമിൽ ആയിരിക്കണമെന്നു മാത്രം.

Fast Track からのその他のストーリー

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size