يحاول ذهب - حر
ഹൈബ്രിഡ് കരുത്തിൽ ഇന്നോവ
January 01,2023
|Fast Track
മോണോകോക്ക് ഷാസി, ലീറ്ററിന് 21.1 കിമീ ഇന്ധനക്ഷമത ഉള്ള ഹൈബ്രിഡ് എൻജിൻ, നൂതന സുരക്ഷാ ഫീച്ചറുകൾ, മികച്ച യാത്രാസുഖം. വിപണി കീഴടക്കാൻ പുതിയ ഇന്നോവ
എംപിവി സെഗ്മെന്റിലെ കിരീടം വയ്ക്കാത്ത രാജാവ്, ഇന്ത്യൻ നിരത്തിലെ നമ്പർ വൺ ഫാമിലി കാർ എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേറെ നൽകിയാലും മതിയാകില്ല ടൊയോട്ടയുടെ എക്കാലത്തെയും ഹിറ്റ് മോഡലായ ഇന്നോവയ്ക്ക്. പതിനേഴു വർഷത്തിലേറെയായി ഇന്നോവയെന്ന എംപിവി നിരത്തിലൂടെ സുഖസവാരി നൽകി പായാൻ തുടങ്ങിയിട്ട്. രാഷ്ട്രീയക്കാരുടെ നേതാക്കൻമാരുടെ, സർക്കാർ വകുപ്പുകളുടെ എല്ലാം ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു ഇന്നോവ. ഇന്നോവയില്ലായിരുന്നെങ്കിൽ ടൂർ ഓപ്പറേറ്റർമാർ എന്തുചെയ്തേനെ എന്നു തോന്നിപ്പോകുന്ന തരത്തിലാണ് ടൂറിസം രംഗത്ത് ഇന്നോവയുടെ സാന്നിധ്യം.
2005 ൽ ആണ് ഇന്നോവ ഇന്ത്യൻ മണ്ണിലെ ജൈത്രയാത്രയ്ക്കു തുടക്കം കുറിക്കുന്നത്. അന്നു വിപണിയിൽ താരമായിരുന്ന ക്വാളിസിനെ പിൻവലിച്ചാണ് ഇന്നോവയെ ടൊയോട്ട കളത്തിലിറക്കിയത്.
വിപണിയിലെ ഹിറ്റായ ക്വാളിസിനെ പിൻവലിച്ചത് മണ്ടത്തരമെന്നു തുടക്കത്തിൽ പറഞ്ഞവർ ഇന്നോവയുടെ വളർച്ച കണ്ട് അന്തംവിട്ടുപോയെന്നു മാത്രം. ഇപ്പോഴിതാ ഇന്നോവ മറ്റൊരു ചരിത്ര തുടക്കത്തിന്റെ പാതയിലേക്ക് സ്റ്റിയറിങ് തിരിച്ചിരിക്കുന്നു. അടിമുടി ഡിസൈൻ മാറ്റവും പുതിയ ഹൃദയവുമൊക്കെയായി എത്തിയ ഇന്നോവ ഹൈക്രോസിന്റെ വിശേഷങ്ങളിലേക്ക്..
മാറ്റം ഒറ്റനോട്ടത്തിൽ
ഇന്നോവ ഹൈക്രോസിലെന്തു പുതുമ എന്നു ചോദിച്ചാൽ, അടിമുടി മാറ്റം എന്നു പറയാം. ഷാസി, ഡിസൈൻ, കംഫർട്ട്, ഫീച്ചേഴ്സ് എന്നിവയിലെല്ലാം കാതലായ മാറ്റമുണ്ട്. വലുപ്പം കൂടി. ഇന്റീരിയർ പ്രീമിയം ആയി. മാത്രമല്ല, എടുത്തുപറയേണ്ട വലിയ സവിശേഷത വെൽഫയറിനെയും കാമിയെയും പോലെ ഹൈബ്രിഡ് ഹൃദയം വന്നു എന്നതാണ്.
മാസ് ലുക്ക്
മാസ് ലുക്ക് എസ് യു വികൾക്കു മാത്രം എന്ന കാഴ്ചപ്പാട് ഹൈഡർ മാറ്റിയെഴുതുന്നു. എസ് യു വികളുടേതിനു സമാനമായ മുൻഭാഗമാണ്. മസ്കുലർ ബോണറ്റും കനമേറിയ ലൈനിങ്ങോടുകൂടിയ വലിയ ഹെക്സാഗണൽ ഗ്രില്ലും വശങ്ങളിലേക്കു കയറി നിൽക്കുന്ന ഹെഡ്ലാംപും ഹൈഡറിന്റെ മാസ് കൂട്ടുന്നു. മാറ്റ് സിൽവർ ഇൻസേർട്ടോടുകൂടിയ വലിയ ബംപറിലാണ് ഇൻഡിക്കേറ്റർ ഡേ റണ്ണിങ് ലാംപിന്റെ സ്ഥാനം. ചെറിയ എയർ ഡാം. അതിനരികി ലായി ചെറിയ ഫോഗ് ലാംപ് ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡിയാണ്.
هذه القصة من طبعة January 01,2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Translate
Change font size

