Denemek ALTIN - Özgür
പാട്ടിന്റെ ചെമ്പനീർപൂവ്
Vanitha
|September 13, 2025
ശരീരത്തിലും ശാരീരത്തിലും യുവത്വം സൂക്ഷിക്കുന്ന ഉണ്ണി മേനോൻ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീതജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു
നാൽപത്തിനാലു വർഷം. നാലു ഭാഷകളിലായി നാലായിരത്തോളം സിനിമാ ഗാനങ്ങൾ. ഭക്തിഗാനങ്ങളും ആൽബങ്ങളുമായി പതിനായിരം ഗാനങ്ങൾ വേറെ.
തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്കാരം. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ. ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകരുടെയും പ്രിയ പാട്ടുകാരൻ. ഉണ്ണി മേനോനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരു നല്ല പാട്ടുപോലെ നീണ്ടുപോകും.
ഗായകർക്കിടയിലെ മമ്മൂട്ടിയാണോ ഉണ്ണിമേനോൻ?
സുഹൃത്തുക്കൾ ആരൊക്കെയോ അങ്ങനെ പറഞ്ഞതാണ്. എനിക്ക് അറിയില്ല.
ഗുരുവായൂരുകാരനായ നാരായണൻകുട്ടി എങ്ങനെയാണു പാലക്കാട്ടുകാരൻ ഉണ്ണി മേനോനായത്?
ഗുരുവായൂരിലാണു ജനനം. നമ്പലാട്ട് എന്നാണു തറവാടിന്റെ പേര്. മൂന്നാം ക്ലാസുവരെ ഗുരുവായൂരിൽ ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് അംഗങ്ങൾ. പഠനമൊന്നും കാര്യമായി നടക്കുന്നില്ല. ആ സമയത്ത് അച്ഛന് പാലക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടി. അച്ഛൻ വി.കെ.എസ് മേനോൻ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പി ആയിരുന്നു അമ്മയുടെ പേര് മാലതി. ഞാൻ പാലക്കാട് ബി .ഇ.എം. സ്കൂളിലാണ് നാലാം ക്ലാസു മുതൽ പഠിച്ചത്. സ്കൂളിലെ ബെന്നി മാഷാണ് എന്നിലെ പാട്ടുകാരനെ കണ്ടുപിടിച്ചത്. സ്കൂളിലെ പ്രാർഥനാ ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഒരു ദിവസം ബെന്നിമാഷ്എ ന്നെ ഗ്രൂപ്പിൽ നിന്നു മാറ്റിനിർത്തി. “നീ നന്നായി പാടുന്നുണ്ട്. ഇവർക്ക് പാടിക്കൊടുക്ക്' എന്നു പറഞ്ഞു. അങ്ങനെ ഞാൻ സ്കൂളിലെ ആസ്ഥാനഗായകനായി. ബെന്നി മാഷെപ്പോലെ കൃഷ്ണൻ മാഷും പിന്നെ മാലിനി ടീച്ചറും സ്കൂളിൽ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.
"പഠിക്കാതെ നീയിങ്ങനെ പാടി നടന്നോ' എന്നൊക്കെ കുട്ടിക്കാലത്ത് പഴിയും കേട്ടിട്ടുണ്ട്. പക്ഷേ, പാട്ടിനെ ഒരിക്കലും കൈവിട്ടിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ ഞാൻ പാട്ടു മത്സരത്തിനും ഫുട്ബോൾ ടീമിലും ഉണ്ടായിരുന്നു. സത്യത്തിൽ പാട്ടിനെക്കാൾ എനിക്കു കമ്പം ഫുട്ബോളിലായിരുന്നു.
ഗായകനായപ്പോഴാണോ പേരു മാറിയത്?
മദ്രാസിൽ താമസിക്കുന്ന സമയത്ത് മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ പാടാൻ അവസരം കിട്ടി. അന്ന് സുഹൃത്ത് മോഹൻ രാജാണ് ഉണ്ണി മേനോൻ എന്ന പേരിട്ടത്. യഥാർഥത്തിൽ ഉണ്ണി എന്റെ വിളിപ്പേരാണ്. അന്നു പക്ഷേ, സിനിമയിൽ സജീവമായിട്ടൊന്നുമില്ല.
Bu hikaye Vanitha dergisinin September 13, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

