Denemek ALTIN - Özgür
പല പല ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്താം
SAMPADYAM
|June 01,2024
ഒരൊറ്റ വഴിയിലൂടെ ടോപ് അപ് എസ്ഐപി
നിക്ഷേപ തുക ചെറുതാണെങ്കിലും കോമ്പൗണ്ടിങ്ങിന്റെ മാജിക്കുകൊണ്ട് ദീർഘകാലത്തിൽ വലിയ സമ്പത്തു വളർത്തിയെടുക്കാനുള്ള എസ്ഐപിയുടെ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മികവ് മ്യൂച്വൽഫണ്ട് നിക്ഷേപകരിൽ നല്ലൊരു ഭാഗവും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നതാണ്. എന്നാൽ, എസ്ഐപിയിൽ ചെറിയ ഒരു വാല്യൂ അഡിഷൻ കൂടി നടത്തിയാൽ നിങ്ങളുടെ നിക്ഷേപ സമ്പത്തിന്റെ വളർച്ച അതിവേഗത്തിലാക്കാം.
അതാണ് സിപ് ടോപ് അപ്. എന്താണ് അതെന്നല്ലേ?
ആദ്യം നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന ചെറിയൊരു തുക കൊണ്ടു തിരഞ്ഞെടുത്ത നല്ലൊരു ഇക്വിറ്റിഫണ്ടിൽ എസ്ഐപി തുടങ്ങുക. അതിനു ശേഷം ഓരോ വർഷവും നിങ്ങളുടെ നിക്ഷേപ തുക ചെറിയതോതിൽ വർധിപ്പിച്ചു കൊണ്ടേയിരിക്കുക. അഥവാ ടോപ് അപ് ചെയ്യുക. അതുവഴി നിങ്ങളുടെ സമ്പത്ത് ഗണ്യമായി വർധിക്കും. വിവിധ ലക്ഷ്യങ്ങൾക്ക് അതാതു സമയത്ത് ആവശ്യമായ പണം ഉറപ്പാക്കാനും സാധിക്കും.
രാജ്കുമാർ എന്ന ഒരു സാധാരണക്കാരന്റെ ജീവിതലക്ഷ്യങ്ങളിലേക്കുള്ള ഒരു സാങ്കൽപിക യാത്രയിലൂടെയാണ് ഇവിടെ ടോപ് അപ്എ സ്ഐപിയുടെ മികവുകൾ വിവരിക്കുന്നത്.
എന്നാൽ നിങ്ങളെ സംബന്ധിച്ച് ഇതു സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള യഥാർഥ യാത്രയാക്കാവുന്നതാണ്. അതിനായി നിങ്ങളുടെ പ്രായം, വരുമാനം, നിക്ഷേപത്തിനു നീക്കി വയ്ക്കാവുന്ന തുക, വിവിധ ലക്ഷ്യങ്ങൾക്കായി അതാതു സമയത്തു വേണ്ടിവരുന്ന തുക എന്നിവയെല്ലാം വിലയിരുത്തി എസ്ഐപിയിൽ നിക്ഷേപിക്കുക. ടോപ് അപ് ചെയ്യുക
എസ് ഐപിയുടെ ജനപ്രീതി കുതിക്കുന്നു
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി എത്തിയ നിക്ഷേപം 20,000 കോടി രൂപയാണ്. 63.6 ലക്ഷത്തോളം പുതിയ എസ്ഐപി അക്കൗണ്ടുകൾ ഒരു മാസത്തിൽ റജിസ്റ്റർ ചെയ്തു.
എസ്ഐപിയുടെ കുതിച്ചുയരുന്ന ജനപ്രീതിക്കു വേറേ എന്തു തെളിവാണു വേണ്ടത്.
എന്തുകൊണ്ടു സാധാരണക്കാർ ഈ നിക്ഷേപമാർഗത്തിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സ്ഥിരനിക്ഷേപം അടക്കമുള്ള മറ്റു നിക്ഷേപങ്ങൾക്കു കിട്ടുന്ന ആദായം ഒട്ടും ആകർഷകമല്ലാത്തത് മ്യൂച്വൽ ഫണ്ടിലേക്കു നിക്ഷേപകരെ ആകർഷിക്കുന്നു. മാത്രമല്ല, ഇടയ്ക്ക് ഒന്നുരണ്ടു കാര്യമായ ഇടിവുകളുണ്ടായെങ്കിലും ഏതാണ്ട് പത്തു വർഷമായി ഭൂരിപക്ഷം ഇക്വിറ്റി ഫണ്ടുകളും കൊതിപ്പിക്കുന്ന നേട്ടം നൽകുന്നു. അതിന്റെ മെച്ചം നിലവിലെ നിക്ഷേപകർക്കു കിട്ടുന്നുമുണ്ട്.
Bu hikaye SAMPADYAM dergisinin June 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
SAMPADYAM'den DAHA FAZLA HİKAYE
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
SAMPADYAM
ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം
ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.
1 min
January 01,2026
SAMPADYAM
മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ
മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.
2 mins
January 01,2026
SAMPADYAM
70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്
സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.
3 mins
January 01,2026
SAMPADYAM
ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ
നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.
4 mins
January 01,2026
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
Listen
Translate
Change font size
