കൈപ്പടച്ചന്തം
Manorama Weekly|March 23, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
കൈപ്പടച്ചന്തം

ഏറ്റവും കുനുകുനാ എഴുതുന്ന രണ്ട് എഴുത്തുകാരുടെ ലേഖനങ്ങൾ മാത്രമേ എനിക്കു കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളൂ. ഡോ. സുകുമാർ അഴീക്കോടിന്റെയും അക്ബർ കക്കട്ടിലിന്റെയും. അഴീക്കോടിന്റെ ചില വാചകങ്ങൾ വായിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെയടുത്തേക്ക് കൊടുത്തയച്ചാൽ ചിലപ്പോൾ അദ്ദേഹത്തിനും വായിക്കാൻ കഴിയാത്ത അനുഭവമുണ്ടായിട്ടുണ്ട്.

അഴീക്കോടിന്റെ കൈപ്പടയെപ്പറ്റിയുള്ള ഏറ്റവും നല്ല സാക്ഷ്യപത്രം വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. "ബഹുമാനപ്പെട്ട തത്ത്വമസി' എന്നു സംബോധന ചെയ്ത് ബഷീർ 1991ൽ അഴീക്കോടിന് ഒരു കത്തയച്ചു: താങ്കൾ അയച്ച കുറിപ്പു വായിച്ചുമനസ്സിലാക്കാൻ ഞങ്ങൾക്കും അയൽക്കാർക്കും കഴിഞ്ഞില്ല.അതിനാൽ പതിവുപോലെ മരുന്നുകടയിൽ കൊടുത്തുവിട്ടു. അവരതു വായിച്ച് 12 ഗുളികകൾ തന്നു. അതിൽ വലിയ രണ്ടെണ്ണം വയറിളക്കാനുള്ളതായിരുന്നു.

അക്ബർ കക്കട്ടിലിന്റെ കത്തു കിട്ടുമ്പോൾ എങ്ങനെ ഇത് കുനുകുനാന്ന് എഴുതാൻ കഴിയുന്നുവെന്നു നാം അദ്ഭുതപ്പെടും. അക്ഷരങ്ങൾ തീരെ ചെറുതാണങ്കിലും നമുക്കു വായിക്കാൻ ഒരു പ്രയാസവും ഇല്ല.

കക്കട്ടിലിന്റെ കൈപ്പട കണ്ട് കൊച്ചിയിലെ കണ്ണു ഡോക്ടറായ ഡോ. ആർ.ആർ.വർമ അദ്ദേഹത്തിനെഴുതി: ആളുകളെക്കൊണ്ടു വായിപ്പിച്ചു കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഞാൻ വായിപ്പിക്കാറുള്ള ഏറ്റവും ചെറിയ അക്ഷരങ്ങൾ "എൻ 5' വലുപ്പത്തിലുള്ളതാണ്. ഇനി മുതൽ ഞാൻ അതിനു പകരം അക്ബറിന്റെ കത്ത് ഉപയോഗിക്കാം.

Bu hikaye Manorama Weekly dergisinin March 23, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Manorama Weekly dergisinin March 23, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 dak  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 dak  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 dak  |
June 01, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മുട്ട സ്റ്റു

time-read
1 min  |
June 01, 2024
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
Manorama Weekly

ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം

ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

time-read
5 dak  |
June 01, 2024
എന്നിട്ടും കണ്ടില്ല
Manorama Weekly

എന്നിട്ടും കണ്ടില്ല

കഥക്കൂട്ട്

time-read
1 min  |
June 01, 2024
ആദ്യം കിട്ടിയ താജ്മഹൽ
Manorama Weekly

ആദ്യം കിട്ടിയ താജ്മഹൽ

വഴിവിളക്കുകൾ

time-read
2 dak  |
June 01, 2024
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
Manorama Weekly

മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ

ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
1 min  |
May 25,2024