Denemek ALTIN - Özgür
ഡെലുലു സ്പീക്കിങ്...
Manorama Weekly
|January 24, 2025
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്. നൂറു കോടിയിലെത്തി, ജനഹൃദയങ്ങളെ കീഴടക്കിയ "സർവം മായ എന്ന ചിത്രത്തിലെ ഡെലുലു എന്ന പ്രേതം. ഇതുപോലൊരു പ്രേതം കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകുംവിധം ക്യൂട്ടാണ് ലുലു എന്ന് സോഷ്യൽ മീഡിയ നിറയെ കമന്റുകൾ. ഡെലുലു എന്ന മായയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവു കൂടിയായ റിയ ഷിബു ആണ്. സിനിമാലോകം റിയയ്ക്ക് അപരിചിതമല്ല. റിയയുടെ പിതാവ് അറിയപ്പെടുന്ന സിനിമ നിർമാതാവും സഹോദരൻ ഹൃദ ഹാറൂൺ നടനുമാണ്. ഡെലുലുവിനെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും റിയ ഷിബു മനോരമ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.
“സർവം മായ നൂറുകോടിയിലെത്തി. പ്രേക്ഷകർക്കു മുഴുവൻ പറയാനുള്ളത് ഡേലുലുവിനെപ്പറ്റിയാണ്. ഈ വിജയത്തെ എങ്ങനെ കാണുന്നു?
എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്ര വലിയൊരു വിജയം. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. "സർവം മായയിലെ അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്ന വന്ദനച്ചിയും ആരോൺ ചേട്ടനും പറയുമായിരുന്നു, ഇതുപോലൊരു പ്രേതം കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആൾക്കാർ പറയുമെന്ന്. അന്ന് ഞാനതു വിശ്വസിച്ചില്ല. പക്ഷേ, അതുപോലെ തന്നെ സംഭവിച്ചു.
ഡെലുലു ആയ കഥ പറയുമോ?
“മുറ' സിനിമയുടെ പ്രൊഡ്യൂസർ എന്ന നിലയിൽ ഞാൻ റെഡ് എഫ്എമ്മിന് കൊടുത്ത ഒരു ഇന്റർവ്യൂ അഖിൽ ചേട്ടൻ കണ്ടു. അങ്ങനെയാണ് ഡെലുലുവിന്റെ റോളിലേക്കു വിളിക്കുന്നത്. എന്റെ പപ്പയെ ആണ് ആദ്യം വിളിച്ചത്. പപ്പു ഉടനെ എന്റെ നമ്പർ കൊടുത്തു. പാച്ചുവും അത്ഭുതവിളക്കും കണ്ടിട്ടുള്ളതു കൊണ്ട് അഖിൽ ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു. അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചതും വേറെ ഒന്നും കേൾക്കാൻ നിൽക്കാതെ അപ്പോൾത്തന്നെ ഞാൻ യെസ് പറഞ്ഞു. ഒരു പ്രേതത്തിന്റെ കഥയാണ്, ഈ പ്രേതത്തിന് പക്ഷേ, മനുഷ്യരെ പേടിയാണെന്നു പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ ചിരിക്കാൻ തുടങ്ങി. അഖിൽ ചേട്ടന്റെ സംസരരീതി വളരെ കോമഡിയാണ്. ഞാനും അതുപോലെയാണു സംസാരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള സംസരത്തിൽ പെട്ടെന്ന് കോമഡി സെറ്റായി. ഓഡിഷനുവേണ്ടി ഇംഗ്ലിഷിൽ ഡയലോഗ് അയച്ചുതരാം എന്നു പറഞ്ഞപ്പോൾ ഞാൻ സ്കൂളിൽ മലയാളം പഠിച്ചിട്ടുണ്ട്, അതുകൊണ്ട് മലയാളം തന്നെ മതി എന്നു പറഞ്ഞു. ചേട്ടൻ വളരെ ഹാപ്പിയായി.
Bu hikaye Manorama Weekly dergisinin January 24, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

