Prøve GULL - Gratis

കൈപ്പടച്ചന്തം

Manorama Weekly

|

March 23, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കൈപ്പടച്ചന്തം

ഏറ്റവും കുനുകുനാ എഴുതുന്ന രണ്ട് എഴുത്തുകാരുടെ ലേഖനങ്ങൾ മാത്രമേ എനിക്കു കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളൂ. ഡോ. സുകുമാർ അഴീക്കോടിന്റെയും അക്ബർ കക്കട്ടിലിന്റെയും. അഴീക്കോടിന്റെ ചില വാചകങ്ങൾ വായിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെയടുത്തേക്ക് കൊടുത്തയച്ചാൽ ചിലപ്പോൾ അദ്ദേഹത്തിനും വായിക്കാൻ കഴിയാത്ത അനുഭവമുണ്ടായിട്ടുണ്ട്.

അഴീക്കോടിന്റെ കൈപ്പടയെപ്പറ്റിയുള്ള ഏറ്റവും നല്ല സാക്ഷ്യപത്രം വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. "ബഹുമാനപ്പെട്ട തത്ത്വമസി' എന്നു സംബോധന ചെയ്ത് ബഷീർ 1991ൽ അഴീക്കോടിന് ഒരു കത്തയച്ചു: താങ്കൾ അയച്ച കുറിപ്പു വായിച്ചുമനസ്സിലാക്കാൻ ഞങ്ങൾക്കും അയൽക്കാർക്കും കഴിഞ്ഞില്ല.അതിനാൽ പതിവുപോലെ മരുന്നുകടയിൽ കൊടുത്തുവിട്ടു. അവരതു വായിച്ച് 12 ഗുളികകൾ തന്നു. അതിൽ വലിയ രണ്ടെണ്ണം വയറിളക്കാനുള്ളതായിരുന്നു.

അക്ബർ കക്കട്ടിലിന്റെ കത്തു കിട്ടുമ്പോൾ എങ്ങനെ ഇത് കുനുകുനാന്ന് എഴുതാൻ കഴിയുന്നുവെന്നു നാം അദ്ഭുതപ്പെടും. അക്ഷരങ്ങൾ തീരെ ചെറുതാണങ്കിലും നമുക്കു വായിക്കാൻ ഒരു പ്രയാസവും ഇല്ല.

കക്കട്ടിലിന്റെ കൈപ്പട കണ്ട് കൊച്ചിയിലെ കണ്ണു ഡോക്ടറായ ഡോ. ആർ.ആർ.വർമ അദ്ദേഹത്തിനെഴുതി: ആളുകളെക്കൊണ്ടു വായിപ്പിച്ചു കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഞാൻ വായിപ്പിക്കാറുള്ള ഏറ്റവും ചെറിയ അക്ഷരങ്ങൾ "എൻ 5' വലുപ്പത്തിലുള്ളതാണ്. ഇനി മുതൽ ഞാൻ അതിനു പകരം അക്ബറിന്റെ കത്ത് ഉപയോഗിക്കാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size