Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

സിനിമയിൽ പ്രായം 18

Manorama Weekly

|

June 10,2023

ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും. പക്ഷേ, സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്.

- സന്ധ്യ കെ. പി

സിനിമയിൽ പ്രായം 18

സിനിമയിൽ ഹണി റോസിന് പ്രായം പതിനെട്ടു തികഞ്ഞു. 2005ൽ വിനയൻ സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തെത്തിയത്. ഇടുക്കിയിലെ മൂലമറ്റം ഗ്രാമത്തിൽ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ഹണി ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രായം 14. ഉയർച്ചകളും താഴ്ചകളുമുള്ള സിനിമാ കരിയറിൽ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഭാഗ്യ പരീക്ഷണം നടത്തി. തെലുങ്കിൽ ഏറ്റവുമൊടുവിൽ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയ്ക്കൊ അഭിനയിച്ച വീര സിംഹ റെഡി സൂപ്പർ ഹിറ്റ്. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റാണി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഹണി റോസ്. സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹണി റോസ് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ.

റാണി

വളരെ ശക്തമായൊരു സിനിമയാണ് 'റാണി' എന്റെ കഥാപാത്രവും രസകരമാണ്. എന്നാൽ, സിനിമയിൽ നിറഞ്ഞു നിൽക്കുന്നൊരു കഥാപാത്രമല്ല. സ്ത്രീകേന്ദ്രീകൃത ചിത്രമാണ് റാണി. അത്തരമൊരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ശങ്കർ രാമകൃഷ്ണൻ സാർ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന സിനിമ. ഉർവശിച്ചേച്ചി ഭാവന, ഇന്ദ്രൻസേട്ടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിയതി കാദമ്പി എന്ന പുതുമുഖമാണു നായിക. വളരെ മിടുക്കിയാണ് നിയതി.

ഉർവശിച്ചേച്ചിയുടെ കൂടെ അഭിനയിക്കണം എന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. 'റാണി'യിലൂടെ അതു സാധിച്ചു. ചെറുപ്പം മുതൽ കണ്ടു വളർന്നത് ഉർവശിച്ചേച്ചിയുടെ സിനിമകളാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നു ധൈര്യമായി വിളിക്കാവുന്ന ആളാണ്. അങ്ങനെയൊരു ആൾക്കൊപ്പം ഒരു ദിവസമെങ്കിലും ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഇതിലെ ഏറ്റവും വലിയ സന്തോഷം.

‘മോൺസ്റ്ററി'ലെ ഭാമിനി

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size

Holiday offer front
Holiday offer back