試す 金 - 無料
സിനിമയിൽ പ്രായം 18
Manorama Weekly
|June 10,2023
ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും. പക്ഷേ, സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്.
സിനിമയിൽ ഹണി റോസിന് പ്രായം പതിനെട്ടു തികഞ്ഞു. 2005ൽ വിനയൻ സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തെത്തിയത്. ഇടുക്കിയിലെ മൂലമറ്റം ഗ്രാമത്തിൽ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ഹണി ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രായം 14. ഉയർച്ചകളും താഴ്ചകളുമുള്ള സിനിമാ കരിയറിൽ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഭാഗ്യ പരീക്ഷണം നടത്തി. തെലുങ്കിൽ ഏറ്റവുമൊടുവിൽ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയ്ക്കൊ അഭിനയിച്ച വീര സിംഹ റെഡി സൂപ്പർ ഹിറ്റ്. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റാണി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഹണി റോസ്. സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹണി റോസ് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ.
റാണി
വളരെ ശക്തമായൊരു സിനിമയാണ് 'റാണി' എന്റെ കഥാപാത്രവും രസകരമാണ്. എന്നാൽ, സിനിമയിൽ നിറഞ്ഞു നിൽക്കുന്നൊരു കഥാപാത്രമല്ല. സ്ത്രീകേന്ദ്രീകൃത ചിത്രമാണ് റാണി. അത്തരമൊരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ശങ്കർ രാമകൃഷ്ണൻ സാർ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന സിനിമ. ഉർവശിച്ചേച്ചി ഭാവന, ഇന്ദ്രൻസേട്ടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിയതി കാദമ്പി എന്ന പുതുമുഖമാണു നായിക. വളരെ മിടുക്കിയാണ് നിയതി.
ഉർവശിച്ചേച്ചിയുടെ കൂടെ അഭിനയിക്കണം എന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. 'റാണി'യിലൂടെ അതു സാധിച്ചു. ചെറുപ്പം മുതൽ കണ്ടു വളർന്നത് ഉർവശിച്ചേച്ചിയുടെ സിനിമകളാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നു ധൈര്യമായി വിളിക്കാവുന്ന ആളാണ്. അങ്ങനെയൊരു ആൾക്കൊപ്പം ഒരു ദിവസമെങ്കിലും ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഇതിലെ ഏറ്റവും വലിയ സന്തോഷം.
‘മോൺസ്റ്ററി'ലെ ഭാമിനി
このストーリーは、Manorama Weekly の June 10,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Translate
Change font size

