Facebook Pixel ഒരു കാർ എഴുതിയ ആത്മകഥാഭാഗം | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഒരു കാർ എഴുതിയ ആത്മകഥാഭാഗം

Fast Track

|

December 01,2023

ഫ്രാൻസിന്റെ ചരിത്രമുറങ്ങുന്ന പോണ്ടിച്ചേരിയിലേക്ക് ഫ്രഞ്ച് വാഹനമായ സിട്രോയെൻ സിടമായി എഴുത്തുകാരൻ ഉണ്ണി ആറിന്റെ യാത്ര

ഒരു കാർ എഴുതിയ ആത്മകഥാഭാഗം

ഞാനൊരു കാറാണ്. എന്റെ പേര് "സിട്രോയെൻ. മുഴുവൻ പേര് “സിട്രോയെൻ C5 എയർ ക്രോസ് എസ് യു വി. ' നാട് യൂറോപ്പാണ്. യൂറോപ്പിൽ എവിടെയെന്നു ചോദിച്ചാൽ ഫ്രാൻസിൽ. എന്റെ വംശം ഉണ്ടായിട്ട് ഒരു നൂറ്റാണ്ടായി. അടുത്തകാലത്താണ് ഞങ്ങൾ ഇന്ത്യയിലേ ക്കു വന്നത്. ഞങ്ങളുടെ പൂർവികർ ഇവിടെ വരികയും ഭരിക്കുകയും കോളനികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നറിയാം. ഇപ്പോഴും പോണ്ടിച്ചേരിയും മാഹിയുമെല്ലാം പഴയ ഫ്രഞ്ചു കോളനിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയുള്ള സ്ഥലങ്ങളാണെന്ന് ഇവിടെ വന്നപ്പോൾത്തന്നെ അറിഞ്ഞു. ഫ്രഞ്ചു സിനിമകളും ഫ്രഞ്ചു കിസ്സുമെല്ലാം ഞങ്ങളുടെ നാട്ടിലെക്കാൾ പോപ്പുലറാണെന്ന് അറിഞ്ഞപ്പോൾ അദ്ഭുതം തോന്നി. ഇനി ഞാൻ എന്റെ പേരിലേക്കു വരാം. 1919ൽ ആന്ദ്ര സിട്രോൺ ആണ് എന്റെ വംശത്തിന്റെ തുടക്കക്കാരൻ. അദ്ദേഹത്തിന്റെ പേരാണ് തലമുറകളായി ഞങ്ങൾക്കു പൊതുവായി ഇടുന്നത്. ഓരോരുത്തരുടെ യും സ്വഭാവമനുസരിച്ച് ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും. എന്റെ നീളൻ പേരു പറ ഞ്ഞല്ലോ. എന്നെ പക്ഷേ, കംഫർട്ട് ക്ലാസ് എസ് യു വി' എന്നും വിശേഷിപ്പിക്കും. ഇങ്ങനെയൊക്കെ എന്നെ വിശേഷിപ്പിക്കണോ? എന്നു ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോൾ "ആനയ്ക്ക് ആനയുടെ വിലയറിയില്ല, എന്നാണ് അവർ പറഞ്ഞത്. മലയാളിയായ ഒരാൾ ഇങ്ങനെയൊരു ചൊല്ലു പറയുന്നതു കേട്ടപ്പോൾ ഫ്രഞ്ചുകാരനായ എനിക്ക് ഒന്നും പിടികിട്ടിയില്ല. അപ്പോഴാണ് ആ മിടുക്കൻ മറ്റ് എവികളിൽനിന്നും വ്യത്യ സ്തമായി എനിക്കുള്ള ഗുണങ്ങൾ പറയാൻ തുടങ്ങിയത്. ഓരോന്നും കേട്ടപ്പോൾ ദൈവമേ ഇതു ഞാൻ തന്നെയാണോ എന്നു സംശയിച്ചുപോയി. അതിലൊന്ന് എനിക്കു പണ്ടേ പേടിയുള്ള വലിയ ബംപുകളാണ്. കേരളത്തിലെ റോഡുകളിൽ എവിടെയാണ് ഈ ബംപുകൾ ഒളിച്ചുകിടക്കുന്നതെന്നു പറയാനാവില്ല. നല്ല വേഗത്തിലങ്ങനെ വരുമ്പോഴാവും ഈ ചെറുകുന്നുകൾ ചതിക്കുന്നത്. ഞാൻ പൊങ്ങിച്ചാടുന്നതു എന്നെ വിശ്വസിച്ച് ഉള്ളിലിരിക്കുന്നവരുടെ കാര്യം ഒന്നാലോചിച്ചേ, അവർ ചാടിത്തല യിടിച്ചു തിരിച്ചുവന്നിരിക്കും. എന്നാൽ ഏതു കുന്നായാലും മലയായാലും വഴിയിൽക്കിടന്നു പറ്റിക്കാൻ നോക്കിയിട്ടൊന്നും ഒരു കാര്യവുമില്ല. അവർക്കെന്നെ ചാടിക്കാൻ പറ്റില്ല. "ഫ്ലൈയിങ് കാർപ്പറ്റ് എഫക്റ്റ്' എന്ന പുതിയൊരു സംവിധാനം എന്റെ കയ്യിലുണ്ട്. വഴിയിലെ ഈ കുടവയറുകൾക്കു മുകളിലൂടെ ഉള്ളിലുള്ളവർ അറിയാതെ ഞാൻ ഒഴുകിയിറങ്ങും. സത്യത്തിൽ ആദ്യമൊന്നും എനിക്കുതന്നെ എന്റെയീ കഴിവിൽ അത വിശ്വാസമില്ലായിരുന്നു. കേരളത്തിലെ വഴികളിലൂടെ ഒന്നുരണ്ടു വട്ടം ഓടിക്കഴിഞ്ഞപ്പോൾ എനി

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size