Try GOLD - Free
ഒരു കാർ എഴുതിയ ആത്മകഥാഭാഗം
Fast Track
|December 01,2023
ഫ്രാൻസിന്റെ ചരിത്രമുറങ്ങുന്ന പോണ്ടിച്ചേരിയിലേക്ക് ഫ്രഞ്ച് വാഹനമായ സിട്രോയെൻ സിടമായി എഴുത്തുകാരൻ ഉണ്ണി ആറിന്റെ യാത്ര
-
ഞാനൊരു കാറാണ്. എന്റെ പേര് "സിട്രോയെൻ. മുഴുവൻ പേര് “സിട്രോയെൻ C5 എയർ ക്രോസ് എസ് യു വി. ' നാട് യൂറോപ്പാണ്. യൂറോപ്പിൽ എവിടെയെന്നു ചോദിച്ചാൽ ഫ്രാൻസിൽ. എന്റെ വംശം ഉണ്ടായിട്ട് ഒരു നൂറ്റാണ്ടായി. അടുത്തകാലത്താണ് ഞങ്ങൾ ഇന്ത്യയിലേ ക്കു വന്നത്. ഞങ്ങളുടെ പൂർവികർ ഇവിടെ വരികയും ഭരിക്കുകയും കോളനികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നറിയാം. ഇപ്പോഴും പോണ്ടിച്ചേരിയും മാഹിയുമെല്ലാം പഴയ ഫ്രഞ്ചു കോളനിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയുള്ള സ്ഥലങ്ങളാണെന്ന് ഇവിടെ വന്നപ്പോൾത്തന്നെ അറിഞ്ഞു. ഫ്രഞ്ചു സിനിമകളും ഫ്രഞ്ചു കിസ്സുമെല്ലാം ഞങ്ങളുടെ നാട്ടിലെക്കാൾ പോപ്പുലറാണെന്ന് അറിഞ്ഞപ്പോൾ അദ്ഭുതം തോന്നി. ഇനി ഞാൻ എന്റെ പേരിലേക്കു വരാം. 1919ൽ ആന്ദ്ര സിട്രോൺ ആണ് എന്റെ വംശത്തിന്റെ തുടക്കക്കാരൻ. അദ്ദേഹത്തിന്റെ പേരാണ് തലമുറകളായി ഞങ്ങൾക്കു പൊതുവായി ഇടുന്നത്. ഓരോരുത്തരുടെ യും സ്വഭാവമനുസരിച്ച് ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും. എന്റെ നീളൻ പേരു പറ ഞ്ഞല്ലോ. എന്നെ പക്ഷേ, കംഫർട്ട് ക്ലാസ് എസ് യു വി' എന്നും വിശേഷിപ്പിക്കും. ഇങ്ങനെയൊക്കെ എന്നെ വിശേഷിപ്പിക്കണോ? എന്നു ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോൾ "ആനയ്ക്ക് ആനയുടെ വിലയറിയില്ല, എന്നാണ് അവർ പറഞ്ഞത്. മലയാളിയായ ഒരാൾ ഇങ്ങനെയൊരു ചൊല്ലു പറയുന്നതു കേട്ടപ്പോൾ ഫ്രഞ്ചുകാരനായ എനിക്ക് ഒന്നും പിടികിട്ടിയില്ല. അപ്പോഴാണ് ആ മിടുക്കൻ മറ്റ് എവികളിൽനിന്നും വ്യത്യ സ്തമായി എനിക്കുള്ള ഗുണങ്ങൾ പറയാൻ തുടങ്ങിയത്. ഓരോന്നും കേട്ടപ്പോൾ ദൈവമേ ഇതു ഞാൻ തന്നെയാണോ എന്നു സംശയിച്ചുപോയി. അതിലൊന്ന് എനിക്കു പണ്ടേ പേടിയുള്ള വലിയ ബംപുകളാണ്. കേരളത്തിലെ റോഡുകളിൽ എവിടെയാണ് ഈ ബംപുകൾ ഒളിച്ചുകിടക്കുന്നതെന്നു പറയാനാവില്ല. നല്ല വേഗത്തിലങ്ങനെ വരുമ്പോഴാവും ഈ ചെറുകുന്നുകൾ ചതിക്കുന്നത്. ഞാൻ പൊങ്ങിച്ചാടുന്നതു എന്നെ വിശ്വസിച്ച് ഉള്ളിലിരിക്കുന്നവരുടെ കാര്യം ഒന്നാലോചിച്ചേ, അവർ ചാടിത്തല യിടിച്ചു തിരിച്ചുവന്നിരിക്കും. എന്നാൽ ഏതു കുന്നായാലും മലയായാലും വഴിയിൽക്കിടന്നു പറ്റിക്കാൻ നോക്കിയിട്ടൊന്നും ഒരു കാര്യവുമില്ല. അവർക്കെന്നെ ചാടിക്കാൻ പറ്റില്ല. "ഫ്ലൈയിങ് കാർപ്പറ്റ് എഫക്റ്റ്' എന്ന പുതിയൊരു സംവിധാനം എന്റെ കയ്യിലുണ്ട്. വഴിയിലെ ഈ കുടവയറുകൾക്കു മുകളിലൂടെ ഉള്ളിലുള്ളവർ അറിയാതെ ഞാൻ ഒഴുകിയിറങ്ങും. സത്യത്തിൽ ആദ്യമൊന്നും എനിക്കുതന്നെ എന്റെയീ കഴിവിൽ അത വിശ്വാസമില്ലായിരുന്നു. കേരളത്തിലെ വഴികളിലൂടെ ഒന്നുരണ്ടു വട്ടം ഓടിക്കഴിഞ്ഞപ്പോൾ എനി
This story is from the December 01,2023 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025
Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025
Translate
Change font size
