Denemek ALTIN - Özgür
BOLD & SPACIOUS
Fast Track
|September 01,2023
മിഡ്സ് എസ് യു വി വിഭാഗത്തിലെ ആദ്യ സെവൻ സീറ്റർ മോഡലുമായി സിട്രോയെൻ
വിൽപനക്കണക്കിൽ വമ്പൻ കുതിച്ചു നേടി വിപണിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് മിഡ്സ് എസ് യു വികളുടേത്. 2022 ലെ കണക്കുകൾ നോക്കിയാൽ 3.36 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഈ സെഗ്മെ നിൽനിന്നുമാത്രം വിപണിയിലി റങ്ങിയത്. 2021 വർഷവുമായി താരതമ്യം ചെയ്താൽ 32% വളർച്ച. ഹ്യുണ്ടയും കിയയും മാരുതിയും ടൊയോട്ടയുമെല്ലാം ഇഞ്ചോടിഞ്ചു പോരാടുന്ന ഈ വിഭാഗത്തിൽ ഒരു ചുവടു പയറ്റാൻ സിട്രോയെന്നു മെത്തുകയാണ് സി എയർ കാസുമായി. മിഡ്സ് എസ് യു വി വിഭാഗത്തിൽ ആദ്യമായി 7 സീറ്റർ വകഭേദവും മസിൽ ലുക്കുമൊ ക്കെയാണ് ഹൈലൈറ്റ്. ചെന്നൈ മഹാബലിപുരത്തു നടന്ന മീഡിയ ഡ്രൈവ് വിശേഷങ്ങളിലേക്ക്...
രൂപകൽപന
ഇന്ത്യൻ വിപണിയിൽ സിട്രോയെൻ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് സി3 എയർക്രോസ്. നിലവിലെ കോംപാക്ട് എസ് യു വിയുമായി എന്തെങ്കിലും സാമ്യമുണ്ടേ എന്നു ചോദിച്ചാൽ ഉണ്ട് എന്നുതന്നെയാണുത്തരം. സിയും ഇസി മൊക്കെ പിറവികൊണ്ട സി ക്യൂബ് പ്ലാറ്റ്ഫോമിൽത്തന്നെയാണ് സി എയർക്രോസിന്റെയും ജനനം. മുന്നിൽ നിന്നുള്ള കാഴ്ചയിൽ സിയുമായി കാര്യമായ സാമ്യം തോന്നാമെങ്കിലും ഡിസൈനിൽ കാര്യമായ മാറ്റമുണ്ട്. 4.3 മീറ്റർ നീളമുണ്ട് സി എയർക്രോസിന്. ക്രേറ്റയെക്കാളും സെൽറ്റോസിനെക്കാളും നീളമുണ്ട്. ഉയരവും. വീൽബേസിലാണ് സി3 കാര്യമായി സ്കോർ ചെയ്യുന്നത്. സെൽറ്റോസിനെക്കാളും ക്രേറ്റയെക്കാളും 51 എംഎം കൂടുതലുണ്ട്.
നിലവിൽ ഈ സെഗ്മെന്റിലെ ബോൾഡ് ലുക്കുള്ള വാഹനം സിയെന്നു പറയാം. പ്രത്യേകിച്ച്, പിൻഭാഗ ഡിസൈൻ നോക്കിയാൽ. വീതിയേറിയ സി പില്ലറും അതിലേക്കു കയറിനിൽക്കുന്ന ക്വാർട്ടർ ഗ്ലാസ്സ് ഭാഗവും കാണാൻ അതിഗംഭീരം. ടെയിൽ ലാംപിനെ ബന്ധിപ്പിച്ച് ബ്ലാക്ക് ഫിനിഷ്ഡ് ബാറുണ്ട്. മുൻവശത്തെക്കാളും ഗാംഭീര്യമുള്ള സ്കിഡ് പ്ലേറ്റാണു പിന്നിലേത്. മോണോടോൺ നിറവും ഡ്യുവൽ ടോൺ നിറവുമുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് വീലാണ്. വശക്കാഴ്ച യിൽ നല്ല എടുപ്പുണ്ട്. മൊത്തത്തിൽ ഡിസൈൻ അതിമനോഹരം എന്നു പറയാം. വലിയൊരു എസ് യു വിയുടെ ഗെറ്റപ്പ്.
മസ്കുലറായ രൂപം. വലിയ ബോണറ്റും വൈ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപും ബംപറും എയർഡാമുമെല്ലാം മസിൽ പെരുപ്പു നൽകുന്നുണ്ട്. സിൽവർ ഫിനിഷുള്ള സ്കിഡ് പ്ലേറ്റും കറുപ്പു ക്ലാഡിങ്ങുകളും ഗാംഭീര്യം കൂട്ടുന്നു. ഡേ ടൈം റണ്ണിങ് ലാംപും ഹെഡ്ലൈറ്റുമെല്ലാം ഹാലൊജനാണ്.
Bu hikaye Fast Track dergisinin September 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
