Try GOLD - Free
ധീരതേ...നിന്റെ പേരോ...
Vanitha
|May 10, 2025
“അച്ഛന്റെ മകളാണു ഞാൻ. ഇതാണച്ഛൻ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൺമുന്നിൽ അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രൻ
Dont cry... move.. Amma is also scared...But we should be very brave... If something happens to Amma... dont look back... Just run forward..."
അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും സർവശക്തിയുമെടുത്ത് ഓടി...
“ജീവിതത്തിലൊരിക്കലും ഇങ്ങനെ, ഭീതിദമായ സാഹചര്യം ഞാൻ നേരിട്ടിട്ടില്ല, ചെറിയ കാര്യങ്ങൾക്ക് അമ്മ വെപ്രാളപ്പെടുകയും കരയുകയും ചെയ്യുമ്പോൾ അച്ഛൻ പറയും, ഒരു പ്രശ്നം വരുമ്പോൾ കരഞ്ഞു ബഹളം വയ്ക്കുകയല്ല വേണ്ടത്. മനസ്സാന്നിധ്യത്തോടെ പെരുമാറണം.' അച്ഛന്റെ ഛായയാണെനിക്ക്. സ്വഭാവവും അതു തന്നെയെന്ന് ഇപ്പോൾ മനസ്സിലായി. പക്ഷേ, അതു ഞാനറിഞ്ഞത് അച്ഛന്റെ നഷ്ടത്തിലൂടെയായിപ്പോയി....''
സഞ്ചയനം കഴിഞ്ഞു പന്തലഴിക്കുന്ന വീട്ടിലേക്കു പരിചിതരും അപരിചിതരും ആദരവുമായി ഒഴുകിയെത്തുന്നു. ഓരോ സന്ദർശകരോടും സമചിത്തതയോടെ കണ്ണുകൾ നിറയാതെ ആരതി സംസാരിക്കുന്നു. ഇടയ്ക്കിടെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ തിരക്കുന്നു. ഏറ്റവും സാധാരണ ദിവസങ്ങളിലേതു പോലെ പെരുമാറുന്നു.
പക്ഷേ, ഉള്ളിൽ കടലിരമ്പുന്നുണ്ട്. അച്ഛന്റെ ഓർമക ളിൽ തൊട്ടപ്പോഴൊക്കെയും ആരതിയുടെ മനസ്സിടറുന്നുണ്ടായിരുന്നു.
ആനന്ദത്തിന്റെ ആറു മാസങ്ങൾ
“അച്ഛൻ ഖത്തറിൽ പ്രൈവറ്റ് കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. റിട്ടയർമെന്റിനു ശേഷം മൂന്നു വർഷമായി നാട്ടിൽ. അമ്മ ഷീല ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. ഞാനും ചേട്ടൻ അരവിന്ദ് ആർ. മേനോനും കൊച്ചിയിലെ ഭവൻസ് സ്കൂളിലാണ് പഠിച്ചത്. ചേട്ടൻ ബെംഗളൂരുവിൽ കുടുംബമായി താമസിക്കുന്നു.
ഞാൻ സെന്റ് തെരേസാസ് കോളജിൽ നിന്നു ക്ലിനിക്കൽ ന്യൂട്രീഷനിൽ പിജി ഡിപ്ലോമ ചെയ്തു. വിവാഹം കഴിഞ്ഞു നാട്ടിലെ ജോലി വിട്ടു ഭർത്താവ് ശരത് ഗോപിനാഥിനൊപ്പം ദുബായിൽ ആയിരുന്നു.
പുതിയൊരു കോഴ്സിനു ചേർന്നതോടെ ഒറ്റയ്ക്ക് പഠനവും കുട്ടികളുടെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഒരു വർഷം അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ തീരുമാനിച്ച് എന്റെ ഇരട്ടക്കുട്ടികളുമായി നവംബർ മാസത്തിലാണു നാട്ടിലെത്തിയത്. കേദാറിനും ധ്രുപദിനും എട്ടു വയസ്സായി.
This story is from the May 10, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

