ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ തന്നെ പിന്തുടരുന്ന അജുവിനോടു സേറ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, "എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം' എന്നാണ്.
ഹൃദ്യയുടെ വീൽചെയറിനോടു ചേർന്നിരിക്കുന്ന ശംഭുവിനെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അജുവിനെയും സേറയെയുമാണ്. കാരണം ഹൃദ്യയ്ക്കും ശംഭുവിനും പറയാനുണ്ട് അതിമനോഹരമായൊരു പ്രണയകഥ. അതിനു മുൻപു നമുക്കു ഹൃദ്യയെ പരിചയപ്പെടാം.
തിരുവനന്തപുരം മടവൂർ സ്വദേശികളായ വിനയചന്ദ്രൻ പിള്ളയുടേയും പത്മ വിനയന്റേയും രണ്ടു മക്കളിൽ ഇളയവളാണു ഹൃദ്യ. മൂത്തയാൾ ഹരിത. ഹരിത ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോഴാണു കുട്ടിയുടെ വളർച്ചയിൽ എന്തോ വ്യത്യാസമുണ്ടെന്നു വിനയചന്ദ്രനും പത്മയും തിരിച്ചറിയുന്നത്.
ഒരുപാടു ചികിത്സകളും പരിശോധനകളും നടത്തി. ഒടുവിൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക വൈകല്യമാണു ഹരിതയ്ക്ക് എന്നു തിരിച്ചറിഞ്ഞു. സമപ്രായക്കാരായ മറ്റു കുട്ടികൾ ഓടിക്കളിച്ചു രസിക്കുമ്പോൾ ഹരിതയുടെ ലോകം വീൽചെയറിലായിരുന്നു.
ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ പത്മയ്ക്കും വിനയചന്ദ്രനും ഒരു പെൺകുഞ്ഞു കൂടി പിറന്നു. അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹരിത.
ഒരു വയസ്സു വരെ ഹൃദ്യയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷം വളർച്ചയുടെ വേഗം കുറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. താമസിയാതെ ഹൃദ്യം ഹരിതയുടെ അതേ അവസ്ഥ തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരാൾക്ക് അടുത്തയാൾ താങ്ങാകുമെന്നു കരുതിയിരുന്നവരുടെ മനസ്സിലേക്കു കനൽ വീണ അവസ്ഥ. പക്ഷേ, വിനയചന്ദ്രനും പത്മയും ഇതൊന്നും വലിയ പ്രശ്നമായി കണ്ടില്ല. അച്ഛനും അമ്മയും മക്കളും ചേർന്ന ലോകം സുന്ദരമായിരുന്നു.
“മാനസികമായി വളരെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഞങ്ങളുടെ വിഷമം ആരേയും അറിയിച്ചില്ല. കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ ഞങ്ങൾക്കും ഉത്സാഹമായി. കുട്ടികളുമായി ധാരാളം യാത്ര ചെയ്തു. പഠനത്തിലും അവർ മിടുക്കരായിരുന്നു.
This story is from the August 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 03, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത