Facebook Pixel പച്ചമണ്ണിലെ സങ്കടങ്ങൾ | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

പച്ചമണ്ണിലെ സങ്കടങ്ങൾ

Vanitha

|

January 20, 2024

പതിമൂന്നു കന്നുകാലികൾ നഷ്ടപ്പെട്ട മാത്യുവിനെ എല്ലാവരും അറിഞ്ഞു. എന്നാൽ, അധികമാരും അറിയാത്തൊരു മുഖവും ജീവിതവുമുണ്ട് ഈ കൗമാരക്കാരന്...

- വി.ആർ. ജ്യോതിഷ്

പച്ചമണ്ണിലെ സങ്കടങ്ങൾ

വെള്ളിയാമറ്റത്തിറങ്ങി വഴി ചോദിക്കാനൊരുങ്ങി. അതിനു മുൻപേ നാട്ടുകാർ ഇങ്ങോട്ടു ചോദിച്ചു. “മാത്യു ബെന്നിയുടെ വീട് അല്ലയോ. അറക്കുളം റോഡിലുടെ നേരേ പോയാട്ടെ. റോഡരുകിൽ തന്നെ കാണാം, കിഴക്കേപ്പറമ്പിൽ എന്നാ വീട്ടുപേര്. നാട്ടുകാർക്കറിയാം. അപരിചിതർ ആരെങ്കിലും വഴി തിരക്കി വന്നാൽ അതു മാത്യുവിന്റെ വീടായിരിക്കുമെന്ന്.

ഈ ജനുവരി മാസം രണ്ടാം തീയതിയാണ് ആ വാർത്ത പരക്കുന്നത്. തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ കന്നുകാലികൾക്കു ഭക്ഷ്യവിഷബാധയേറ്റു. 13 എണ്ണം ചത്തു. ബാക്കിയുള്ളവ കിടപ്പിലായി. ഗൃഹനാഥനെ അകാലത്തിൽ നഷ്ടപ്പെട്ട ആ കുടുംബത്തിന് അതു വലിയ ആഘാതമായി. അവരുടെ ഏക വരുമാനമാർഗമാണു വഴിമുട്ടിയത്. വാർത്തയറിഞ്ഞതും നാടാകെ മാത്യുവിനൊപ്പം ചേർന്നു.

സഹായവാഗ്ദാനങ്ങൾ പല കോണുകളിൽ നിന്നുമെത്തി. അക്കൂട്ടത്തിൽ മമ്മൂട്ടിയും യൂസഫലിയും ജയറാമും പൃഥ്വിരാജുമൊക്കെയുണ്ട്. ഇപ്പോഴും പലരും വിളിക്കുന്നു. ആശ്വസിപ്പിക്കുന്നു. എങ്കിലും പറമ്പിന്റെ തെക്കേ അറ്റത്തേക്കു നോക്കുമ്പോൾ, ഇളകിയ പച്ചമണ്ണു കാണുമ്പോൾ മാത്യുവിന് ഉള്ളിലൊരു നീറ്റലാണ്.

ഒരു ദിവസം കൊണ്ടല്ല മാത്യു ഇത്രയും പ്രശസ്തനായത്. മികച്ച ബാല ക്ഷീരകർഷകൻ എന്ന നിലയിൽ ഇടുക്കിക്കാർക്കു പരിചിതനാണ്. ഇടുക്കിയുടെ കർഷകമിത്ര അവാർഡും ക്ഷീരവികസന വകുപ്പിന്റെ അവാർഡും പ്രാദേശികമായ മറ്റ് അനേകം അവാർഡുകളും പതിനഞ്ചു വയസ്സിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപ്പൻ ബെന്നിയുടെ മരണം. അതിനുശേഷം അമ്മയും രണ്ടു സഹോദരങ്ങളും മുത്തച്ഛനും അടങ്ങുന്ന ആ കുടുംബത്തിനു തണലായതു പന്ത്രണ്ടുകാരനായ മാത്യുവാണ്. ആ ജീവിതപോരാട്ടത്തിനു മേലാണു വിധിയുടെ രണ്ടാമത്തെ പരീക്ഷണം. കിഴക്കേപ്പറമ്പിൽ വീട്ടിന്റെ സ്വീകരണമുറിയിൽ ബെന്നിയുടെ ചില്ലിട്ട ചിത്രമുണ്ട്. തൊട്ടടുത്ത് ബൈബിൾ. പിന്നെ, നിറയെ അവാർഡ് ശിൽപങ്ങൾ.

ആ ഒക്ടോബർ രാത്രിയിൽ

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുങ്ങാം അവധിക്കാല യാത്രയ്ക്ക്

ഇനി ടൂറുകളുടെ കാലമാണ്. തിരക്കുകളെല്ലാം ഒതുക്കി, കുടുംബവും കൂട്ടുകാരുമൊത്തു യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ

time to read

2 mins

March 28, 2026

Vanitha

Vanitha

SEE YOU soon SURESH PETERS

മെഗാ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനും ഗായകനുമായ സുരേഷ് പീറ്റേഴ്സിന്റെ രണ്ടാംവരവിലെ പുതിയ വിശേഷങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മൂത്തോനിൽ നിന്ന് റോസ്ലിനിലേക്ക്

'റോസ്ലിനി'ലെ ടൈറ്റിൽ റോളിലൂടെ തിളങ്ങിയ സഞ്ജന ദിപു നമ്മുടെ സ്വന്തം ശ്രീശാന്തിന്റെ കുടുംബക്കാരിയാണ്

time to read

1 mins

March 28, 2026

Vanitha

Vanitha

സുറുമയെഴുതിയ മിഴികളേ

കണ്ണെഴുതാൻ പലവഴി ഉണ്ടെങ്കിലും ഇടയ്ക്ക് പരമ്പരാഗത സുറുമയണിഞ്ഞു നോക്കൂ...

time to read

1 mins

March 14, 2026

Vanitha

Vanitha

ശബ്ദം കവരുന്ന ചുമ

അപകടകാരിയായി മാറുന്ന ചുമയുടെ കാരണങ്ങളും പ്രതിരോധമാർഗങ്ങളും

time to read

2 mins

March 14, 2026

Vanitha

Vanitha

ഗാന വർഷം

തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായിക പുരസ്കാരം നേടി മലയാളിക്ക് അഭിമാനമായി വർഷ രഞ്ജിത്ത്

time to read

1 mins

March 14, 2026

Vanitha

Vanitha

ജീവിതത്തിന്റെ ഹൈ...

ഉയരം കൂടുമ്പോൾ ചായക്കു മാത്രമല്ല കടുപ്പം കൂടുക. റോഡു പോലുമില്ലാത്ത മലഞ്ചരിവുകളിലൂടെ കാർ ഇരമ്പിക്കയറുമ്പോൾ സിരകളിൽ നിറയുന്ന സന്തോഷത്തിന്റെ 'ഹൈ മൊമന്റു'കളെ കുറിച്ചും കേൾക്കാം

time to read

3 mins

March 14, 2026

Vanitha

Vanitha

സുഗന്ധം നിറയുന്ന മ്യൂസിയം

മട്ടാഞ്ചേരിയിലെ അബ്ദുൾ റഷീദിന്റെ പെർഫ്യൂം മ്യൂസിയത്തിൽ എത്തിയാൽ ശ്വസിച്ചറിയാം 'വാസനകളുടെ കഥകൾ

time to read

1 mins

March 14, 2026

Vanitha

Vanitha

റമസാൻ നിലാവൊത്ത പെണ്ണല്ലേ...

റമസാൻ ആഘോഷത്തിൽ നിലാവു പോൽ തിളങ്ങാൻ മൂന്നു മേക്കപ് ലുക്സ്

time to read

2 mins

March 14, 2026

Vanitha

Vanitha

ഓപ്പറേഷൻ തിയറ്ററിലെ അച്ഛനും മകളും

കേരളത്തിൽ ഓർത്തോപീഡിക്സ് സർജന്മാരായി പ്രാക്ടീസ് നടത്തുന്ന ഏക അച്ഛനും മകളുമാണ് ഡോ.പി. എസ്. ജോണും ഡോ. ആൻ മരിയ ജോണും

time to read

3 mins

March 14, 2026

Listen

Translate

Share

-
+

Change font size