試す 金 - 無料
പച്ചമണ്ണിലെ സങ്കടങ്ങൾ
Vanitha
|January 20, 2024
പതിമൂന്നു കന്നുകാലികൾ നഷ്ടപ്പെട്ട മാത്യുവിനെ എല്ലാവരും അറിഞ്ഞു. എന്നാൽ, അധികമാരും അറിയാത്തൊരു മുഖവും ജീവിതവുമുണ്ട് ഈ കൗമാരക്കാരന്...
വെള്ളിയാമറ്റത്തിറങ്ങി വഴി ചോദിക്കാനൊരുങ്ങി. അതിനു മുൻപേ നാട്ടുകാർ ഇങ്ങോട്ടു ചോദിച്ചു. “മാത്യു ബെന്നിയുടെ വീട് അല്ലയോ. അറക്കുളം റോഡിലുടെ നേരേ പോയാട്ടെ. റോഡരുകിൽ തന്നെ കാണാം, കിഴക്കേപ്പറമ്പിൽ എന്നാ വീട്ടുപേര്. നാട്ടുകാർക്കറിയാം. അപരിചിതർ ആരെങ്കിലും വഴി തിരക്കി വന്നാൽ അതു മാത്യുവിന്റെ വീടായിരിക്കുമെന്ന്.
ഈ ജനുവരി മാസം രണ്ടാം തീയതിയാണ് ആ വാർത്ത പരക്കുന്നത്. തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ കന്നുകാലികൾക്കു ഭക്ഷ്യവിഷബാധയേറ്റു. 13 എണ്ണം ചത്തു. ബാക്കിയുള്ളവ കിടപ്പിലായി. ഗൃഹനാഥനെ അകാലത്തിൽ നഷ്ടപ്പെട്ട ആ കുടുംബത്തിന് അതു വലിയ ആഘാതമായി. അവരുടെ ഏക വരുമാനമാർഗമാണു വഴിമുട്ടിയത്. വാർത്തയറിഞ്ഞതും നാടാകെ മാത്യുവിനൊപ്പം ചേർന്നു.
സഹായവാഗ്ദാനങ്ങൾ പല കോണുകളിൽ നിന്നുമെത്തി. അക്കൂട്ടത്തിൽ മമ്മൂട്ടിയും യൂസഫലിയും ജയറാമും പൃഥ്വിരാജുമൊക്കെയുണ്ട്. ഇപ്പോഴും പലരും വിളിക്കുന്നു. ആശ്വസിപ്പിക്കുന്നു. എങ്കിലും പറമ്പിന്റെ തെക്കേ അറ്റത്തേക്കു നോക്കുമ്പോൾ, ഇളകിയ പച്ചമണ്ണു കാണുമ്പോൾ മാത്യുവിന് ഉള്ളിലൊരു നീറ്റലാണ്.
ഒരു ദിവസം കൊണ്ടല്ല മാത്യു ഇത്രയും പ്രശസ്തനായത്. മികച്ച ബാല ക്ഷീരകർഷകൻ എന്ന നിലയിൽ ഇടുക്കിക്കാർക്കു പരിചിതനാണ്. ഇടുക്കിയുടെ കർഷകമിത്ര അവാർഡും ക്ഷീരവികസന വകുപ്പിന്റെ അവാർഡും പ്രാദേശികമായ മറ്റ് അനേകം അവാർഡുകളും പതിനഞ്ചു വയസ്സിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപ്പൻ ബെന്നിയുടെ മരണം. അതിനുശേഷം അമ്മയും രണ്ടു സഹോദരങ്ങളും മുത്തച്ഛനും അടങ്ങുന്ന ആ കുടുംബത്തിനു തണലായതു പന്ത്രണ്ടുകാരനായ മാത്യുവാണ്. ആ ജീവിതപോരാട്ടത്തിനു മേലാണു വിധിയുടെ രണ്ടാമത്തെ പരീക്ഷണം. കിഴക്കേപ്പറമ്പിൽ വീട്ടിന്റെ സ്വീകരണമുറിയിൽ ബെന്നിയുടെ ചില്ലിട്ട ചിത്രമുണ്ട്. തൊട്ടടുത്ത് ബൈബിൾ. പിന്നെ, നിറയെ അവാർഡ് ശിൽപങ്ങൾ.
ആ ഒക്ടോബർ രാത്രിയിൽ
このストーリーは、Vanitha の January 20, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

