Try GOLD - Free
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika
|May 2023
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
സമ്പന്നമായൊരു കുടുംബ മായിരുന്നില്ല സച്ചിന്റെത്. അച്ഛൻ രമേഷ് സിദ്ധാർഥ കോളേജിൽ അധ്യാപകൻ. അമ്മ രജനി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ ക്ലാസ് ത്രി ജീവനക്കാരിയും. എങ്കിലും മക്കളുടെ ആവശ്യങ്ങൾ പരമാവധി നിറവേറ്റിക്കൊടുക്കാൻ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു. രമേഷിന് ചെറുപ്പത്തിലേ ക്രിക്കറ്റിനോട് താത്പര്യമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ മക്കൾ അജിത്തും സച്ചിനും ക്രിക്കറ്റിനോട് അഭിനിവേശം കാണിക്കുന്നതിൽ അദ്ദേഹം മനസ്സിൽ സന്തോഷിച്ചിരുന്നു. എന്നാൽ രജനിക്ക് കളിയോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അജിത്തും സച്ചാച്ചുവും (അമ്മ വിളിച്ചിരുന്നത് അങ്ങനെയാണ്) മറ്റ് കുട്ടികൾക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ അങ്ങനെയൊരു കളിയെക്കുറിച്ച് ശ്രദ്ധിച്ചതുതന്നെ രജനി പറയുന്നു.
സച്ചാച്ചു കൊച്ചുനാളിൽ വലിയ നാണക്കാരനായിരുന്നു. അധികം സുഹൃത്തുക്കളില്ല. അപരിചിതരോട് ഇടപഴകുകയേ ഇല്ല. എന്നാൽ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയാൽ അവനാകെ മാറും. സ്കൂൾ വിട്ടാൽ നേരേ ബസ്സിൽ ശിവാജി പാർക്കിലേക്ക് പോവും. അവിടെയാണ് കളി. ഇതിനിടയിൽ ഭക്ഷണത്തെക്കുറിച്ചുപോലും ഓർക്കാറില്ല. ശിവാജിപാർക്കിനടുത്ത് അവന്റെ അമ്മാവനും അമ്മായിയും താമസിച്ചിരുന്നു. ഞാനവരോട് പറയും എന്റെ മകന് എന്തെങ്കിലും കഴിക്കാൻ നൽകണമെന്ന്. പക്ഷേ, സച്ചാച്ചു കളിക്കാൻ പോയാൽ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയേയില്ല. കളിക്കിടെ പഠനത്തിൽ ശ്രദ്ധിക്കാതിരിക്കരുതെന്ന് ഞാനിടയ്ക്ക് അവനോട് പറയും. അതോർത്ത് അമ്മ വിഷമിക്കേണ്ട എന്നാവും അവന്റെ മറുപടി - രജനി ഓർക്കുന്നു.
കടുത്ത ദൈവ വിശ്വാസിയാണ് കുഞ്ഞുനാൾ മുതൽ സച്ചിൻ. ശിവാജി പാർക്കിൽ ഒരു ചെറിയ ഗണപതിക്ഷേത്രമുണ്ട്. കളിക്കാൻ പോവുമ്പോൾ ദിവസവും സച്ചിൻ അവിടെപ്പോയി പ്രാർഥിക്കും. ഇന്നും വിനായകഭക്തി സച്ചിനുണ്ട്. ഇപ്പോൾ പകൽ സമയത്ത് അവിടെ പോവാൻ പറ്റില്ല. കാരണം, സച്ചിൻ എവിടെപ്പോയാലും ആരാധകർ കൂടും. പിന്നെ പ്രാർഥന നടക്കില്ല. അതുകൊണ്ട് അർധരാത്രിയിലാണ് ഇപ്പോൾ സച്ചിൻ ഇഷ്ടദൈവത്തിന്റെ ക്ഷേത്രത്തിൽ പോവുക. ഷിർദി സായിബാബയുടെയും ഭക്തനാണ്. കുഞ്ഞു നാളിലെ സച്ചിൻ ബാറ്റും പാഡും എല്ലാം സൂക്ഷിക്കുന്ന പെട്ടിയുടെ ഉള്ളിൽ ഇന്ത്യൻ പതാകയ്ക്കൊപ്പം ഗണപതിയുടെയും ഷിർദി സായിബാബയുടെയും ചിത്രങ്ങൾ ഒട്ടിച്ചുവെച്ചിരുന്നു. ആ പതിവ് ഇന്നും തുടരുന്നു.
This story is from the May 2023 edition of Mathrubhumi Sports Masika.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mathrubhumi Sports Masika
Mathrubhumi Sports Masika
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
6 mins
May 2023
Mathrubhumi Sports Masika
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
4 mins
May 2023
Mathrubhumi Sports Masika
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
2 mins
April 2023
Mathrubhumi Sports Masika
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
2 mins
2023 April
Mathrubhumi Sports Masika
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
2 mins
2023 April
Mathrubhumi Sports Masika
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
3 mins
2023 April
Mathrubhumi Sports Masika
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
2 mins
2023 March
Mathrubhumi Sports Masika
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
3 mins
2023 March
Mathrubhumi Sports Masika
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
1 mins
2023 March
Mathrubhumi Sports Masika
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു
2 mins
2023 March
Translate
Change font size

