Try GOLD - Free
അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്
Mathrubhumi Sports Masika
|February 2023
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നടപ്പുസീസണിൽ പ്രതീക്ഷപുലർത്താവുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകുന്നത്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ എട്ടാം സീസണിലെ പകുതിയിലേറെ മത്സരങ്ങൾ കഴിയുമ്പോൾ മുംബൈ സിറ്റിയുടെ കുതിപ്പും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരതയോടെയുളള പ്രകടനവുമാണ് ശ്രദ്ധേയമാകുന്നത്. തുടർച്ചയായ രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കു ഇവാൻ വുകോമാനോവിച്ചിന് ടീമിനെ പോയന്റ് പട്ടികയിൽ മുൻനിരയിൽ തന്നെ നിർത്താൻ സാധിക്കുന്നത് വലിയ കാര്യമാണ്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സിന് അടുക്കും ചിട്ടയും കൈവന്നിട്ടുണ്ട്. മുംബൈക്കെതിരായ മത്സരത്തിൽ വലിയ മാർജിനിൽ തോറ്റെങ്കിലും ടീമിന്റെ ഇതുവരെയുള്ള പ്രകടനം ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. എട്ട് മത്സരങ്ങളിൽ അപരാജിതരായി മുന്നേറിയതിന് ശേഷമാണ് മുംബൈക്കെതിരേ തോൽവി പിണഞ്ഞത്. അതിന് മുമ്പുള്ള എട്ട് മത്സരങ്ങളിൽ ടീം ആധികാരികമായി കളിച്ചു.
ആദ്യ നാല് കളികളിൽ കൃത്യമായ ആദ്യ ഇലവനെ കണ്ടെത്താൻ പരിശീലകന് കഴിഞ്ഞിരുന്നില്ല. ഇവാൻ കലിയൂഷ്നിയെ മുന്നേറ്റത്തിൽ കളിപ്പിക്കേണ്ടിവന്നതും, വിദേശ സ്ട്രൈക്കർമാർ മങ്ങിപ്പോയതും പരിശീലകന് തലവേദന സൃഷ്ടിച്ചു. ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന് ശേഷം മൂന്ന് തുടർതോൽവികളിൽ ഉലഞ്ഞ ടീമിനെ യാണ് ഇവാൻ തിരിച്ചുകൊണ്ടുവ ന്നത്. തന്ത്രങ്ങൾക്കൊപ്പം ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവാണ് പരിശീലകനെ വേറിട്ടുനിർത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞുകവിയുന്ന കാണികളെ മുൻനിർത്തി ഇവാൻ നടത്തിയ ഇമോഷണൽ ബ്ലാക്ക് മെയ്ലിങ്ങാണ് ടീമിന്റെ അത്മവീര്യം കൂട്ടിയത്. കാണികൾക്കായി കളിക്കാനും അവരെ നിരാശരാക്കരുതെന്നുമാണ് പരിശീലകൻ ആവശ്യപ്പെട്ടത്.
This story is from the February 2023 edition of Mathrubhumi Sports Masika.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mathrubhumi Sports Masika
Mathrubhumi Sports Masika
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
6 mins
May 2023
Mathrubhumi Sports Masika
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
4 mins
May 2023
Mathrubhumi Sports Masika
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
2 mins
April 2023
Mathrubhumi Sports Masika
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
2 mins
2023 April
Mathrubhumi Sports Masika
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
2 mins
2023 April
Mathrubhumi Sports Masika
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
3 mins
2023 April
Mathrubhumi Sports Masika
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
2 mins
2023 March
Mathrubhumi Sports Masika
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
3 mins
2023 March
Mathrubhumi Sports Masika
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
1 mins
2023 March
Mathrubhumi Sports Masika
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു
2 mins
2023 March
Translate
Change font size
