Try GOLD - Free
കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
SAMPADYAM
|February 01,2025
കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.
-
മാറ്റം അതിവേഗം, ഇപ്പോൾ എന്തു ചെയ്താൽ മുന്നേറാം എന്നതിലാണ് ശ്രദ്ധ
നസ്‌നിൻ ജഹാംഗീർ എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ, നെസ്റ്റ് സോഫ്റ്റ്വെയർ (നെസ്റ്റ് ഗ്രൂപ്പ്).
കുടുംബ ബിസിനസിലേക്കു പ്രവേശിക്കുമ്പോൾ, ആ പാരമ്പര്യം നമുക്കു തരുന്ന ഒരു ശക്തിയുണ്ട്. അതിനപ്പുറം കമ്പനിയെ പുതിയ തലത്തിലെത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങളെക്കുറിച്ച് ഒരു ധാരണ/ബാലൻസിങ് വേണം. അതു നാം സ്വയം കണ്ടെത്തേണ്ടതാണ്.
രണ്ടാം തലമുറയായാണ് ഞാൻ ബിസിനസിലേക്കു വന്നത്. അതുകൊണ്ടുതന്നെ പ്രത്യേക ഒരു പോയിന്റ് ചൂണ്ടിക്കാട്ടി എവിടെ നിന്നാണു തുടങ്ങിയതെന്നു പറയാനാവില്ല. മറിച്ച് സ്ഥാപകരിൽ നിന്നു പഠിച്ചു മുന്നേറാനാണു ശ്രമിച്ചത്. ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലൂടെ ബിസിനസ് മോഡലിൽ മാറ്റം കൊണ്ടുവന്നതും മേഖലയിലെ പ്രമുഖരെ സ്ഥാപനത്തിലേക്ക് എത്തിക്കാനായതും വളർച്ചയ്ക്കു സഹായിച്ചു.
മുൻതലമുറ തെറ്റാണെന്നു സ്ഥാപിക്കാനല്ല, മറിച്ച് ഞങ്ങളുടെ വശം അവരെ ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. സ്വന്തം തെറ്റിൽ നിന്നു നാം പഠിക്കണമെന്ന് അവരും ആഗ്രഹിക്കുന്നു. അതുകൊണ്ടാകാം വലിയ എതിർപ്പുകൾ എനിക്കുണ്ടായിട്ടില്ല. മാത്രമല്ല, മുൻ തലമുറയെക്കാൾ ഞങ്ങളുടെ തലമുറ കമ്യൂണിക്കേഷനിൽ കുറെക്കൂടി ഓപ്പൺ ആണെന്നു തോന്നുന്നു.
18 വയസ്സ് വ്യത്യാസമുണ്ടായിരുന്നു പിതാവ് എൻ.ജഹാംഗീറും ജ്യേഷ്ഠൻ ജാവേദ് ഹസനും തമ്മിൽ. അവരുടെ അഭിപ്രായങ്ങളിൽ വലിയ അന്തരമുണ്ടായിരുന്നു. ഞാനും സഹോദരൻ അൽതാഫും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂവെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ വലുതാണ്.
ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം മികച്ച ജീവനക്കാരാണ്. ഐടി ബിസിനസിൽ ഏറ്റവും വലിയ വെല്ലുവിളിയും അവസരവും ജീവനക്കാരിലാണ്. പഴയവരെയും യുവാക്കളെയും സഹകരിപ്പിച്ചു കൊണ്ടു പോകുക, അനുയോജ്യരായവരെ കണ്ടെത്തി ഉപയോഗിക്കുക എന്നതെല്ലാം നിർണായകമാണ്.
എല്ലാത്തിലും ഉപരി പൈതൃക ബിസിനസ് എന്ന നിലയിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കൽ കടുത്ത വെല്ലുവിളിയാണ്. ബ്രാൻഡ് നെയിം, വിശ്വാസ്യത, ഉപയോക്താക്കളുമായുള്ള ബന്ധം എല്ലാം നിലനിർത്തണം. പാരമ്പര്യമായിക്കിട്ടിയ ഇവ ഒന്നേന്നു തുടങ്ങുക നിസാര കാര്യമല്ല.
This story is from the February 01,2025 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
Listen
Translate
Change font size
