Prøve GULL - Gratis
കമ്യൂണിക്കേഷനിലൂടെ ജനറേഷൻഗ്യാപ് മറികടക്കാം.കുടുംബബിസിനസ് വളർത്താം
SAMPADYAM
|February 01,2025
കേരളത്തിന്റെ ചരിത്രത്തിലിടം നേടിയ നാലു പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലെ പുതുതലമുറ കുടുംബ ബിസിനസിലേക്കുള്ള അവരുടെ കടന്നുവരവ്, ജനറേഷൻ ഗ്യാപ്, ഭാവിപദ്ധതികൾ എന്നിവ പൈതൃക ബിസിനസിലെ പുതുമുഖങ്ങൾ' എന്ന പാനൽ ചർച്ചയിൽ വിശദീകരിക്കുന്നു.
-
മാറ്റം അതിവേഗം, ഇപ്പോൾ എന്തു ചെയ്താൽ മുന്നേറാം എന്നതിലാണ് ശ്രദ്ധ
നസ്‌നിൻ ജഹാംഗീർ എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ, നെസ്റ്റ് സോഫ്റ്റ്വെയർ (നെസ്റ്റ് ഗ്രൂപ്പ്).
കുടുംബ ബിസിനസിലേക്കു പ്രവേശിക്കുമ്പോൾ, ആ പാരമ്പര്യം നമുക്കു തരുന്ന ഒരു ശക്തിയുണ്ട്. അതിനപ്പുറം കമ്പനിയെ പുതിയ തലത്തിലെത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങളെക്കുറിച്ച് ഒരു ധാരണ/ബാലൻസിങ് വേണം. അതു നാം സ്വയം കണ്ടെത്തേണ്ടതാണ്.
രണ്ടാം തലമുറയായാണ് ഞാൻ ബിസിനസിലേക്കു വന്നത്. അതുകൊണ്ടുതന്നെ പ്രത്യേക ഒരു പോയിന്റ് ചൂണ്ടിക്കാട്ടി എവിടെ നിന്നാണു തുടങ്ങിയതെന്നു പറയാനാവില്ല. മറിച്ച് സ്ഥാപകരിൽ നിന്നു പഠിച്ചു മുന്നേറാനാണു ശ്രമിച്ചത്. ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലൂടെ ബിസിനസ് മോഡലിൽ മാറ്റം കൊണ്ടുവന്നതും മേഖലയിലെ പ്രമുഖരെ സ്ഥാപനത്തിലേക്ക് എത്തിക്കാനായതും വളർച്ചയ്ക്കു സഹായിച്ചു.
മുൻതലമുറ തെറ്റാണെന്നു സ്ഥാപിക്കാനല്ല, മറിച്ച് ഞങ്ങളുടെ വശം അവരെ ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. സ്വന്തം തെറ്റിൽ നിന്നു നാം പഠിക്കണമെന്ന് അവരും ആഗ്രഹിക്കുന്നു. അതുകൊണ്ടാകാം വലിയ എതിർപ്പുകൾ എനിക്കുണ്ടായിട്ടില്ല. മാത്രമല്ല, മുൻ തലമുറയെക്കാൾ ഞങ്ങളുടെ തലമുറ കമ്യൂണിക്കേഷനിൽ കുറെക്കൂടി ഓപ്പൺ ആണെന്നു തോന്നുന്നു.
18 വയസ്സ് വ്യത്യാസമുണ്ടായിരുന്നു പിതാവ് എൻ.ജഹാംഗീറും ജ്യേഷ്ഠൻ ജാവേദ് ഹസനും തമ്മിൽ. അവരുടെ അഭിപ്രായങ്ങളിൽ വലിയ അന്തരമുണ്ടായിരുന്നു. ഞാനും സഹോദരൻ അൽതാഫും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂവെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ വലുതാണ്.
ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം മികച്ച ജീവനക്കാരാണ്. ഐടി ബിസിനസിൽ ഏറ്റവും വലിയ വെല്ലുവിളിയും അവസരവും ജീവനക്കാരിലാണ്. പഴയവരെയും യുവാക്കളെയും സഹകരിപ്പിച്ചു കൊണ്ടു പോകുക, അനുയോജ്യരായവരെ കണ്ടെത്തി ഉപയോഗിക്കുക എന്നതെല്ലാം നിർണായകമാണ്.
എല്ലാത്തിലും ഉപരി പൈതൃക ബിസിനസ് എന്ന നിലയിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കൽ കടുത്ത വെല്ലുവിളിയാണ്. ബ്രാൻഡ് നെയിം, വിശ്വാസ്യത, ഉപയോക്താക്കളുമായുള്ള ബന്ധം എല്ലാം നിലനിർത്തണം. പാരമ്പര്യമായിക്കിട്ടിയ ഇവ ഒന്നേന്നു തുടങ്ങുക നിസാര കാര്യമല്ല.
Denne historien er fra February 01,2025-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM
SAMPADYAM
കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ
മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.
1 min
November 01, 2025
SAMPADYAM
പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം
പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.
1 mins
November 01, 2025
SAMPADYAM
ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം
'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
1 min
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
അറിയാം സ്റ്റേബിൾകോയിനുകളെ
പുതിയ നിക്ഷേപാവസരങ്ങൾ
2 mins
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം
ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.
1 min
November 01, 2025
SAMPADYAM
ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി
എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.
1 mins
November 01, 2025
SAMPADYAM
വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം
കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.
2 mins
November 01, 2025
SAMPADYAM
20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ
കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.
2 mins
November 01, 2025
Listen
Translate
Change font size
