Try GOLD - Free
ജീപ്പ് മുതൽ ഥാർ വരെ
Fast Track
|October 01, 2024
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
മഹീന്ദ്ര ഥാറിന്റെ 4 ഡോർ വകഭേദമായ ഥാർ റോക്സ് വിപണിയിലെത്തിയതിന്റെ ത്രില്ലിലാണ് ജീപ്പ് ആരാധകർ. എന്തുകൊണ്ടാണെന്നറിയില്ല, ഭൂരിഭാഗം മലയാളികൾക്കും ജീപ്പ് എന്നു പറഞ്ഞാൽ ഒരു പ്രത്യേകതരം ഇഷ്ടമാണ്, വികാരമാണ്.
ഒരുപക്ഷേ, കുട്ടിക്കാലത്തെവാഹന ഓർമകളിൽ ഏറ്റവും വ്യത്യസ്തമായ നിമിഷങ്ങൾ സമ്മാനിച്ചത് ജീപ്പുകളായിരുന്നതിനാലാകാം. വിവാഹത്തിനു പോകാൻ പിന്നിലെ വാതിലിൽ തൂങ്ങിനിന്നതും റബർഷീറ്റും ഒട്ടുപാലും തിക്കി നിറച്ച ജീപ്പിലിരുന്ന യാത്രയും കൊപ്ര എണ്ണയാക്കാനുള്ള യാത്രയുമെല്ലാം മറക്കുന്നതെങ്ങനെ?
മലയോരമേഖലകളിലുള്ളവരുടെ ജീവിതപ്രയാണത്തിൽ കട്ടയ്ക്ക് കൂടെനിന്ന വാഹനമാണ് ജീപ്പ്. അതുകൊണ്ടു തന്നെയാണ് ജീപ്പ് എന്ന പേര് ഒരു ജനതയുടെ സിരകളിൽ അലിഞ്ഞു ചേർന്നത്. ഇന്ത്യയിലെ മഹീന്ദ്ര ജീപ്പ് ചരിത്രത്തിന്റെ കഴിഞ്ഞ 75 വർഷത്തെ പരിണാമമാണ് ഥാർ റോക്സ്.
മഹീന്ദ്രയുടെ ജീപ്പ് ചരിത്രത്തിലെ കാരണവന്മാരെ ഒന്നു കണ്ടുവരാം...
മഹീന്ദ്ര ആൻഡ് മുഹമ്മദ്
മഹീന്ദ്ര എന്ന വാഹന നിർമാതാക്കളുടെ ചരിത്രം ആരംഭിക്കുന്നത് മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു സ്റ്റീൽ വിപണന സ്ഥാപനത്തിൽ നിന്നാണ്. 1945ൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന പേരിലേക്കുമാറി. 1949ലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹന നിർമാണത്തിലേക്കു കടക്കുന്നത്. വില്ലീസ് ജീപ്പുകൾ ഇറക്കുമതി ചെയ്ത് വിൽപനയായിരുന്നു ആദ്യ കാലഘട്ടത്തിൽ കമ്പനി ചെയ്തിരുന്നതെന്നു ചരിത്രം പറയുന്നു. വിദേശ വിപണികൾക്കുവേണ്ടി നിർമിച്ചിരുന്നതിനാൽ ഇടതുഭാഗത്ത് സ്റ്റിയറിങ് വരുന്ന വിധത്തിലുള്ള ജീപ്പുകളായിരുന്നു അവ. 40കളുടെ അവസാനത്തിൽ വില്ലീസ് കമ്പനിയിൽനിന്ന് വാഹന അസംബ്ലിയുമായി ബന്ധപ്പെട്ട ലൈസൻസ് മഹീന്ദ്ര കരസ്ഥമാക്കിയതോടെ വില്ലീസ് സിജെ ബി ജീപ്പുകൾ വിപണിയിലെത്തി. ഇവിടം മുതലാണ് മഹീന്ദ്രയുടെ ജീപ്പ് ചരിത്രം ആരംഭിക്കുന്നത്.
മഹീന്ദ്ര സിജെ3ബി
പൂർണമായി മഹീന്ദ്രയുടേതെന്നു പറയാൻ കഴിയില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മഹീന്ദ്ര ജീപ്പ് സിജെ3ബി ആയിരുന്നു. ഷോർട്ട് വീൽബേസ് മോഡലായിരുന്ന സിജെ സീരിസിനെ അതേപടി പകർത്തിയാണ് ഇന്ത്യയിലെത്തിച്ചത്. കുട്ടി ജീപ്പായിരുന്നെങ്കിലും ഏതു റോഡ് സാഹചര്യങ്ങളിലും ഇനി റോഡില്ലെങ്കിലും സിജെ3ബി
This story is from the October 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size

