Poging GOUD - Vrij
ജിമ്മിൽ വേണോ അമിതാവേശം?
Vanitha
|January 17, 2026
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
ആഴ്ചയിൽ നാലു ദിവസവും മോണിക്കയുടെ ഉച്ചഭക്ഷണം ബർഗറായിരുന്നു. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ക്ഷീണം മാറ്റാൻ ഒരു സാൻവിച്ചും കൂടെയൊരു മിൽക്ക് ഷെയ്ക്കും കഴിക്കും.
ശനി, ഞായർ ദിവസങ്ങളിൽ ഊണിനൊപ്പം തേങ്ങാക്കൊത്ത് വറുത്തിട്ട ബീഫ് നിർബന്ധം. അങ്ങനെ നാലഞ്ചു വർഷത്തെ കൊഴുപ്പടയാളങ്ങൾ വയറിന്റെ ഇരുവശത്തും കനം കൂട്ടിയപ്പോൾ മോണിക്ക കടുത്ത തീരുമാനമെടുത്തു.
ജിമ്മിൽ ചേർന്ന് 15 കിലോ കുറയ്ക്കും ജിംനേഷ്യത്തിലെ ഇൻസ്ട്രക്ടർ അതു കേട്ടു ഞെട്ടിയില്ല. "പതുക്കെ എല്ലാം റെഡിയാക്കാം എന്ന മറുപടി മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ.
വ്യായാമം ചെയ്തു മസിലുകൾ ബലപ്പെടുത്തിയ ശേഷമാണു കനമുള്ള ഐറ്റംസ് എടുക്കേണ്ടത്. എന്നാൽ നാലാഴ്ച കൊണ്ടു സീറോയിലേക്കു മാറാനുള്ള ലക്ഷ്യത്തിനു മുന്നിൽ മോണിക്ക യാതൊരു കോംപ്രമൈസിനും തയാറായില്ല. യുട്യൂബ് വിഡിയോസ് നോക്കി സ്വയം പഠനം നടത്തി ജിംനേഷ്യത്തിലെ എല്ലാ ഉപകരണങ്ങളിലും കസർത്ത് തുടങ്ങി.
മൂന്നാമത്തെ ആഴ്ച ഓർത്തോ വിഭാഗം ഡോക്ടറുടെ മുറിയുടെ മുന്നിൽ കാത്തിരിക്കുകയാണു മോണിക്ക. ടൂത്ത് ബ്രഷ് പിടിക്കാൻ പോലും വയ്യാത്ത വിധം കൈമുട്ടിനു വേദന. രണ്ടു ദിവസമായി തലമുടി തോർത്തുന്നതു പോലും ഭർത്താവിന്റെ സഹായാത്താലാണ്.
ഈ സംഭവങ്ങളെല്ലാം കേട്ടു കഴിഞ്ഞ് ഡോക്ടർ കുറച്ചു കാര്യങ്ങൾ മോണിക്കയുടെ ശ്രദ്ധയ്ക്കായി വിശദീകരിച്ചു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പുതുവർഷത്തിൽ ജിമ്മിൽ പോകാൻ തുടങ്ങിയ എല്ലാവർക്കും മാർഗനിർദേശമാകും. അത് എന്തൊക്കെയെന്നു നോക്കാം.
ജിമ്മിൽ പോകുന്നതിനു മുൻപ്
പ്രായത്തിന് അനുസരിച്ചു വ്യായാമം ചെയ്യണം. രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശം തേടണം.
ജിംനേഷ്യത്തിൽ പോകുന്നതിനു മുൻപു ശരീരഭാരം നോക്കണം.
ഹൃദയാരോഗ്യം ഉറപ്പാക്കാൻ ട്രെഡ്മിൽ ടെസ്റ്റ് നടത്തണം.
ജിം ട്രെയിനിങ്ങിൽ സർട്ടിഫിക്കറ്റ് നേടിയ ഇൻസ്ട്രക്ടറുടെ കീഴിൽ പരിശീലനം നേടണം.
മസിൽ ബിൽഡിങ് / ഫിസിക്കൽ ഫിറ്റ്നസ് ഇതിലേതാണു ഗോൾ എന്നു ഇൻസ്ട്രക്ടറോടു പറയണം. ഡയറ്റ് കൃത്യമായി മനസ്സിലാക്കണം.
പൊടുന്നനെ വണ്ണം കുറയ്ക്കാനുള്ള ശ്രമവും ഒരാഴ്ചയ്ക്കുള്ളിൽ മസിൽ ശക്തിപ്പെടുത്താനുള്ള കഠിന പരിശീലനങ്ങളും ഗുരുതരമാ യ ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കും.
കൂടുതൽ ഭക്ഷണം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അതുപോലെ അമിതവ്യായാമവും ആരോഗ്യത്തെ ദുർബലമാക്കും.
Dit verhaal komt uit de January 17, 2026-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Listen
Translate
Change font size

