Poging GOUD - Vrij
മക്കളുടെ കൈ പിടിച്ച്...
Vanitha
|May 10, 2025
മക്കളുടെ കല്യാണത്തെ കുറിച്ച് അമ്മമാർ സ്വപ്നം കാണും. പക്ഷേ, ഈ അമ്മമാരുടെ വിവാഹം നടത്തിയതു മക്കളാണ്
അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം മറിച്ചുനോക്കി എല്ലാ മക്കളും കരയും,ങ്ഹീ...ഇതിൽ ഞാനില്ലല്ലോ. എന്നാൽ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ ഉൾപ്പെടാനുള്ള ഭാഗ്യം കിട്ടിയ മക്കളെകുറിച്ചാണ് ഇവിടെ പറയുന്നത്.
വിവാഹമോചനവും രണ്ടാം വിവാഹവുമൊക്കെ ഇന്നു സർവ സാധാരണമാണ്. പക്ഷേ, അതൊക്കെ ‘വലിയ പ്രശ്നമായിരുന്ന ഒരു കാലമുണ്ട്.
വിവാഹം കഠിനമാണെങ്കിലും എല്ലാം സഹിച്ചു മിണ്ടാതെ തള്ളിനീക്കുന്ന കാലം. പരാജയപ്പെട്ട വിവാഹത്തിന്റെ കയ്പുനീർ കുടിച്ചു ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു കഴിയുന്നവരുടെ കാലം.
ആ കാലത്തിൽ നിന്ന് ഇറങ്ങിവന്നു സന്തോഷത്തിന്റെ കൈപിടിച്ച രണ്ട് അമ്മമാരുടെ കഥയാണ് ഇവിടെ പറയുന്നത്. ഈ അമ്മമാരുടെ സന്തോഷത്തിന് ഇരട്ടിമധുരം പകരുന്ന ഒരു കാര്യമെന്താണെന്നോ ? മക്കൾ തന്നെയാണ് ഈ അമ്മമാരോടു ചോദിച്ചത് എന്തിനാണി സങ്കട ജീവിതം സഹിക്കുന്നത്? അമ്മയ്ക്കും വേണ്ടേ സന്തോഷമുള്ള ഒരു ലോകം ? മക്കൾ അമ്മ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ മുതിർന്ന തലമുറ മൂക്കിൽ വിരൽ വച്ചു. പക്ഷേ, ആ ചിന്ത ഞങ്ങൾക്ക് ഇല്ലേയില്ല എന്ന് ഈ മക്കൾ ഒരേ സ്വരത്തിൽ പറയുന്നു. അതാണു ചിന്താഗതിയിലെ തലമുറ മാറ്റം.
ഈ പ്രായത്തിൽ വീണ്ടും കല്യാണം കഴിക്കുന്നോ എന്ന നെഗറ്റിവ് കമന്റുകളെ മൈൻഡ് ചെയ്യാതെ അമ്മയെ വധുവായി വിവാഹ പന്തലിലേക്കു കൈപിടിച്ച മക്കൾ പറയുന്നു, ഹാപ്പി മദേഴ്സ് ഡേ അമ്മേ... ബീ ഹാപ്പി...
അമ്മ പറഞ്ഞു. യെസ്...ബൈക്ക് വിറ്റു മക്കൾ
ബുദ്ധി ഉറച്ചുതുടങ്ങിയ പ്രായത്തിൽ മക്കൾ ശാന്തിയോടു ചോദിച്ചു, എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. തനിച്ചു ജീവിച്ചാൽ ഇതിലും സന്തോഷമുണ്ടാകില്ലേ. മകളുടെ വിവാഹം കഴിഞ്ഞ ദിവസം രാത്രി ശാന്തി ആ തീരുമാനമെടുത്തു, ഇനി ജീവിതം ഒറ്റയ്ക്കു മതി.
നാലു വർഷത്തിനിപ്പുറം ശാന്തിയുടെ മക്കൾ ഗായത്രിയും ഋഷികേശും മരുമകൻ മനുവും കൊച്ചുമകൾ ശ്രേഷ്യും കൂടി മൂകാംബികയിലേക്കു വണ്ടി കയറി, അമ്മയുടെ വിവാഹം കൂടാൻ അമ്മയുടെ ജീവിതത്തിന്റെ രണ്ടാമദ്ധ്യായത്തിനു സന്തോഷം എന്ന പേര് എഴുതിച്ചേർത്ത ഗായത്രിയുടെയും ഋഷികേശിന്റെയും സന്തോഷം കേൾക്കാം.
ആത്മസംഘർഷങ്ങളുടെ കാലം
കോട്ടയം തിരുവല്ലക്കാരിയായ ശാന്തിയുടെ ആദ്യവിവാഹം 19-ാ ം വയസിലായിരുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കി ആയുർവേദ പരിശീലനം നടത്തുകയായിരുന്ന ശാന്തിക്ക് ആദ്യവർഷം തന്നെ മകളും നാലു വർഷത്തിനു ശേഷം മകനും ജനിച്ചു.
Dit verhaal komt uit de May 10, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

