Poging GOUD - Vrij
വൈദ്യുത ബിൽ മെലിയാൻ എനർജി വർക്കൗട്ട്
Vanitha
|February 01, 2025
നിരക്കിൽ ഉണ്ടാകുന്ന വർധനവിനെ മറികടന്ന് വൈദ്യുത ബിൽ വരുതിയിലാക്കാൻ വിദഗ്ധ നിർദേശങ്ങൾ
വിയർപ്പിനൊത്ത് ഉരുകിയൊലിച്ചു തീരുമെന്നു പേടിച്ചു മിക്കവരും സ്വീകരണമുറിയുടെ കിടപ്പുമുറിയുടെയും ചുവരിൽ എയർ കണ്ടീഷനർ സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള യും വൈദ്യുതിയുടെ 70 ശതമാനവും നമ്മൾ പണം കൊടുത്തു വാങ്ങുകയാണ് എന്നു മറക്കേണ്ട. സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എനർജി താരിഫ് ഉയർത്തിക്കൊണ്ടേയിരിക്കുന്നു.
വൈദ്യുതിയുടെ അനാവശ്യ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ബില്ലിന്റെ തുക കയ്യിലൊതുക്കുന്നതാണു ബുദ്ധി. അറിവില്ലായ്മയും അശ്രദ്ധയുമാണ് വീട്ടിലെ വൈദ്യുതി ബിൽ "തടിക്കാൻ' കാരണം. ചിട്ടയായും ശ്രദ്ധയോടെയും "എനർജി വർക്കൗട്ട്' ചെയ്താൽ ബില്ലിന്റെ ഭാരം ഈസിയായി നിയന്ത്രിക്കാം.
അറിയാം പിക് ടൈം
ജോലി കഴിഞ്ഞെത്തി കുളിയും രാത്രിയിലേക്കുള്ള പാചകവും പ്രാർഥനയും പഠനവും ടിവി കാണലും എല്ലാം വൈകുന്നേരം ആറു മുതൽ പത്തു വരെയും രാവിലെ ആറു മുതൽ എട്ടു മണി വരെയുമാണ്. ഈ പീക് ടൈമിൽ എല്ലാവരും ഒന്നിച്ച് വൈദ്യുതി ഉപയോഗിക്കുകയാണ്. അതു കൊണ്ടു തന്നെ വൈദ്യുതി ബിൽ വരുതിയിലാക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഈ സമയത്താണ്.
ആറു മുതൽ പത്തു മണി വരെ ഫ്രിജ് ഇടയ്ക്കിടെ അടയ്ക്കുന്നതും തുറക്കുന്നതും പരമാവധി ഒഴിവാക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ ഫ്രിജ് ഓഫാക്കിയിടുകയും ചെയ്യാം.
ഇരുട്ടിനെ വീട്ടിൽ കയറ്റേണ്ടെന്നു കരുതി എല്ലാ മുറിയിലും ലൈറ്റിട്ടു വയ്ക്കരുത്. പ്ലമിങ്, തുണി ഇസ്തിരി ഇടൽ, എ സി ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഈ സമയത്ത് സാധിക്കുമെങ്കിൽ ഒഴിവാക്കാം.
ഉപയോഗമില്ലാത്ത സമയത്ത് ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവയുടെ പ്ലഗ് വേർപെടുത്തുക.
എസി ശ്രദ്ധിക്കാം
26 ഡിഗ്രിയാണു മുറിയിൽ വിദഗ്ധർ നി ർദേശിക്കുന്ന താപനില. താപനില ഒരു ഡിഗ്രി കുറയ്ക്കാൻ ഏകദേശം ആറു ശതമാനം ഊർജം ഉപയോഗിക്കപ്പെടുന്നു. താപനില ഓരോ ഡിഗ്രി ഉയരുന്തോറും ആറു മുതൽ എട്ടു ശതമാനം വരെ കുറവ് വൈദ്യുതി ഉപയോഗത്തിൽ വരും.
26 ഡിഗ്രി സെൽഷ്യസ് കംഫർട്ടബിൾ അല്ലെങ്കിൽ സുഖകരമായ ഏറ്റവും കൂ ടിയ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രമിക്കാം. ഇതിലൂടെ കംപ്രസറിലെ ലോഡ് കുറയ്ക്കാനാകും. എസി ഉപയോഗിക്കുമ്പോൾ മുറി പൂർണമായും അടച്ചിടണം.
Dit verhaal komt uit de February 01, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
