Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്

Vanitha

|

December 09, 2023

ഹൈറേഞ്ചിലെ മഞ്ഞണിഞ്ഞ ക്രിസ്മസ് ഓർമകളിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

- വി.ആർ. ജ്യോതിഷ്

കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്

മറ്റുള്ളവരെക്കാൾ ഉയരത്തിൽ ജീവിക്കുന്നവരാണു ഞങ്ങൾ  ഇടുക്കിക്കാർ. അതുകൊണ്ടുതന്നെ മലമുകളിലെ ക്രിസ്മസിന് നിറവും മണവും രുചിയും കടു പ്പവുമൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇടുക്കിയിൽ മാത്രമല്ല തെക്ക് അമ്പൂരിയിലും വട ക്ക് വയനാട്ടിലും കണ്ണൂരും ഇരിട്ടിയിലും അങ്ങനെ ഉയരങ്ങളിൽ താമസിക്കുന്നിടത്തെല്ലാം ക്രിസ്മസ് അങ്ങനെയായിരുന്നു; സന്ധ്യ മയങ്ങിയാൽ തമ്പേറിന്റെ ശബ്ദം മുഴങ്ങുന്ന മലനിരകൾ. ചൂട്ടുകറ്റയും മെഴുകുതിരിയുമായി ഘോഷയാത്ര പോലെ കുന്നുക ൾ കയറിയിറങ്ങി പള്ളിയിലേക്കു പോകുന്നവർ. തേയിലക്കാടുകൾക്കപ്പുറം തിളങ്ങുന്ന വെളിച്ചപൊട്ട് പോലെ നക്ഷത്രങ്ങൾ. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണെന്നു തോന്നും കോടമഞ്ഞ് അതിരിട്ട മലനിരകൾ കാണുമ്പോൾ.

പിന്നെ, ഏറ്റവും പ്രണയാർദ്രമായ ഇലഞ്ഞിപ്പൂമണം കാറ്റിലൂടെ ഒഴുകി വരും. നാട്ടിൽ ധാരാളം ഇലഞ്ഞിമരങ്ങളുമുണ്ടായിരുന്നു. ക്രിസ്മസ്കാലത്താണ് ഇവ പൂക്കുന്നത്. ഇലഞ്ഞി മാത്രമല്ല തുലാമഴ നനഞ്ഞു ഭൂമിയാകെ കുളിരണിഞ്ഞു നിൽക്കും. പിന്നെ ആത്മീയ ഉണർവിന്റെ വൃശ്ചിക കാറ്റു വീശിത്തുടങ്ങും.

അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാനയ്ക്കു പോയ മഞ്ഞുവീണ വൈകുന്നേരങ്ങളിൽ തുടങ്ങുകയാണു മലമുകളിലെ ക്രിസ്മസിനെക്കുറിച്ചുള്ള നിറമുള്ള ഓർമകൾ. ക്രിസ്മസിനായാലും ഉയിർപ്പിനായാലും ആഴ്ച കുർബാനയ്ക്കായാലും അമ്മ അന്നമ്മയുടെ കയ്യിൽ തൂങ്ങിയായിരുന്നു യാത്ര.

എന്റെ അപ്പൻ പുത്തൻപുരയ്ക്കൽ ജോസഫ് പട്ടാളക്കാരനായിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ അദ്ദേഹം കൃഷിക്കാരനായി. അപ്പൻ നല്ല അധ്വാനിയായിരുന്നു. എപ്പോഴും പറമ്പിലായിരുന്നു. അതുകൊണ്ടു ചോദ്യങ്ങളെല്ലാം അമ്മയോടായിരുന്നു. ഉടുപ്പ് എന്തിയേ? കുട എന്തിയേ? ക്രിസ്മസ് എന്നു പറഞ്ഞാൽ എന്താണ്? എന്തിനാണു പാതിരാകുർബാനയ്ക്കു പോകുന്നത്? അങ്ങനെ അമ്മയോട് ഒരുപാടു ചോദ്യങ്ങൾ. പക്ഷേ, അപ്പനോട് ഒറ്റ ചോദ്യമേയുള്ളു;

 "അപ്പാ.. അമ്മ എന്തിയേ?'

മഞ്ഞണിഞ്ഞ രാവുകൾ

മറ്റിടങ്ങളിലെപ്പോലെയല്ല ഹൈറേഞ്ചിലെ മഞ്ഞുകാലം. കിടുകിടാന്നു വിറയ്ക്കുന്ന തണുപ്പാണ്. ബെത്ലഹേമിലും അതേ തണുപാണ്. സൂര്യൻ നേരത്തെ അസ്തമിക്കും. നേരത്തെ ഇരുട്ടു വീഴും. ലോകത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ തന്നെയാകും. ഡിസംബർ 20 മുതൽ 25 വരെ നീണ്ട രാത്രിയാണ്. രാത്രി കൂടുമ്പോൾ അതിനനുസരിച്ചു തണുപ്പു കൂടും.

MEER VERHALEN VAN Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size