കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്
Vanitha
|December 09, 2023
ഹൈറേഞ്ചിലെ മഞ്ഞണിഞ്ഞ ക്രിസ്മസ് ഓർമകളിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
മറ്റുള്ളവരെക്കാൾ ഉയരത്തിൽ ജീവിക്കുന്നവരാണു ഞങ്ങൾ ഇടുക്കിക്കാർ. അതുകൊണ്ടുതന്നെ മലമുകളിലെ ക്രിസ്മസിന് നിറവും മണവും രുചിയും കടു പ്പവുമൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇടുക്കിയിൽ മാത്രമല്ല തെക്ക് അമ്പൂരിയിലും വട ക്ക് വയനാട്ടിലും കണ്ണൂരും ഇരിട്ടിയിലും അങ്ങനെ ഉയരങ്ങളിൽ താമസിക്കുന്നിടത്തെല്ലാം ക്രിസ്മസ് അങ്ങനെയായിരുന്നു; സന്ധ്യ മയങ്ങിയാൽ തമ്പേറിന്റെ ശബ്ദം മുഴങ്ങുന്ന മലനിരകൾ. ചൂട്ടുകറ്റയും മെഴുകുതിരിയുമായി ഘോഷയാത്ര പോലെ കുന്നുക ൾ കയറിയിറങ്ങി പള്ളിയിലേക്കു പോകുന്നവർ. തേയിലക്കാടുകൾക്കപ്പുറം തിളങ്ങുന്ന വെളിച്ചപൊട്ട് പോലെ നക്ഷത്രങ്ങൾ. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണെന്നു തോന്നും കോടമഞ്ഞ് അതിരിട്ട മലനിരകൾ കാണുമ്പോൾ.
പിന്നെ, ഏറ്റവും പ്രണയാർദ്രമായ ഇലഞ്ഞിപ്പൂമണം കാറ്റിലൂടെ ഒഴുകി വരും. നാട്ടിൽ ധാരാളം ഇലഞ്ഞിമരങ്ങളുമുണ്ടായിരുന്നു. ക്രിസ്മസ്കാലത്താണ് ഇവ പൂക്കുന്നത്. ഇലഞ്ഞി മാത്രമല്ല തുലാമഴ നനഞ്ഞു ഭൂമിയാകെ കുളിരണിഞ്ഞു നിൽക്കും. പിന്നെ ആത്മീയ ഉണർവിന്റെ വൃശ്ചിക കാറ്റു വീശിത്തുടങ്ങും.
അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാനയ്ക്കു പോയ മഞ്ഞുവീണ വൈകുന്നേരങ്ങളിൽ തുടങ്ങുകയാണു മലമുകളിലെ ക്രിസ്മസിനെക്കുറിച്ചുള്ള നിറമുള്ള ഓർമകൾ. ക്രിസ്മസിനായാലും ഉയിർപ്പിനായാലും ആഴ്ച കുർബാനയ്ക്കായാലും അമ്മ അന്നമ്മയുടെ കയ്യിൽ തൂങ്ങിയായിരുന്നു യാത്ര.
എന്റെ അപ്പൻ പുത്തൻപുരയ്ക്കൽ ജോസഫ് പട്ടാളക്കാരനായിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ അദ്ദേഹം കൃഷിക്കാരനായി. അപ്പൻ നല്ല അധ്വാനിയായിരുന്നു. എപ്പോഴും പറമ്പിലായിരുന്നു. അതുകൊണ്ടു ചോദ്യങ്ങളെല്ലാം അമ്മയോടായിരുന്നു. ഉടുപ്പ് എന്തിയേ? കുട എന്തിയേ? ക്രിസ്മസ് എന്നു പറഞ്ഞാൽ എന്താണ്? എന്തിനാണു പാതിരാകുർബാനയ്ക്കു പോകുന്നത്? അങ്ങനെ അമ്മയോട് ഒരുപാടു ചോദ്യങ്ങൾ. പക്ഷേ, അപ്പനോട് ഒറ്റ ചോദ്യമേയുള്ളു;
"അപ്പാ.. അമ്മ എന്തിയേ?'
മഞ്ഞണിഞ്ഞ രാവുകൾ
മറ്റിടങ്ങളിലെപ്പോലെയല്ല ഹൈറേഞ്ചിലെ മഞ്ഞുകാലം. കിടുകിടാന്നു വിറയ്ക്കുന്ന തണുപ്പാണ്. ബെത്ലഹേമിലും അതേ തണുപാണ്. സൂര്യൻ നേരത്തെ അസ്തമിക്കും. നേരത്തെ ഇരുട്ടു വീഴും. ലോകത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ തന്നെയാകും. ഡിസംബർ 20 മുതൽ 25 വരെ നീണ്ട രാത്രിയാണ്. രാത്രി കൂടുമ്പോൾ അതിനനുസരിച്ചു തണുപ്പു കൂടും.
यह कहानी Vanitha के December 09, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Translate
Change font size

