Poging GOUD - Vrij
അറിയാം അരുമകളുടെ ഭാഷ
Vanitha
|June 24, 2023
വീട്ടിലെ അരുമകൾ എന്താവും നമ്മോടു പറയാൻ ശ്രമിക്കുന്നത് ? മനസിലാക്കാം അരുമകളുടെ ഭാഷ

കുട്ടികൾ വാശി പിടിച്ചതു കാരണമാണ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്താമെന്നു തീരുമാനിച്ചത്. നായ്ക്കൾ വാലാട്ടുന്നതു സ്നേഹം കാണിക്കുന്നതാണെന്നുള്ള കേട്ടറിവുണ്ട്. വീട്ടിൽ നായയെ വളർത്തി തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്. വാലാട്ടൽ മാത്രമല്ല, ഇടയ്ക്ക് നിലത്തു കിടന്നു കണ്ണിൽ നോക്കാതിരിക്കും. പൂച്ചയാണെങ്കിൽ നമ്മൾ ദേഷ്യപ്പെട്ടാൽ നിലത്തു വയറും കാണിച്ചു കിടക്കും. ഇതെന്താ സംഭവമെന്നു മനസ്സിലായതേയില്ല. വെറ്ററിനറി ഡോക്ടറാണു പറഞ്ഞു തന്നത്. ഇതിലൂടെയെല്ലാം അവർ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണെന്ന്. വാലാട്ടലും കുരയും ശബ്ദങ്ങളും മാത്രമല്ല അരുമകളുടെ ഭാഷ. അരുമമൃഗങ്ങളെ അടുത്തറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
അറിയാം സ്നേഹത്തിന്റെ ഭാഷ
ചെന്നായ്ക്കളും നായ്ക്കളും ഒരേ കുടുംബമാണ്. അതുകൊണ്ടു തന്നെ നായ്ക്കളുടെ ചില സ്വഭാവങ്ങൾ ചെന്നായ്ക്കളുടേതിനു സമാനമാണ്. ചെന്നായ്ക്കൾ കൂട്ടമായാണു ജീവിക്കാറ്. ഓരോ സംഘത്തിനും ഒരു നേതാവുണ്ടാകും. ഇതേ രീതി നായ്ക്കൾക്കുമുണ്ട്. വളർത്തു നായ് അതിന്റെ ഉടമയെയാകും നേതാവായി കാണുന്നത്. നായ്ക്കൾ തന്റെ ഉടമയെ വിശ്വസിക്കുകയും വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യും. വാലാട്ടുന്നതു മാത്രമല്ല, നായ്ക്കളുടെ സ്നേഹപ്രകടനം. വാലാട്ടുന്നതിനൊപ്പം ദേഹം ഇളക്കുന്നതും ഉടമയോടുള്ള സ്നേഹപ്രകടനമാണ്.
ഓർമയില്ലേ, മിന്നാരം സിനിമയിൽ ബോംബ് എറിഞ്ഞ ഉടമയ്ക്കു തന്നെ നൽകാൻ ശ്രമിക്കുന്ന നായയെ വടിയോ ബോളോ എറിഞ്ഞാൽ നായ എടുത്തു നൽകും. ഇതിലൂടെ ഉടമയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.
പൂച്ച മലർന്നോ ചരിഞ്ഞോ കിടന്നു വയർ കാണിച്ചാണ് വിശ്വസ്തത പ്രകടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂച്ചയുടെ വയറിൽ തൊടാനോ നോവിക്കാനോ ശ്രമിക്കരുത്. ലോലമായ ഇടമായതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൂച്ച മാന്താനോ കടിക്കാനോ സാധ്യതയുണ്ട്. ചിലപ്പോഴെല്ലാം പൂച്ച കതകിലോ ഫർണിച്ചറിലോ ദേഹം ഉരസുന്നത് കണ്ടിട്ടില്ലേ.. " ഇത് എന്റെ ഇടമാണ്' എന്നത് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ആം സോ ഹാപ്പി
സന്തോഷത്തിലാണെങ്കിൽ ശാന്തസ്വഭാവത്തോടെയിരിക്കാനാണു നായ്ക്കൾ ശ്രമിക്കുക. നായയുടെ ശരീരവും ശാന്തമായി കാണപ്പെടും. വായ് സാധാരണ രീതിയിൽ തുറന്നിരിക്കും. ചെവികൾ സ്വാഭാവികമായി ഉയർന്ന നിലയിലാകും കാണപ്പെടുക. വാലാട്ടുകയും ചെയ്യും.
Dit verhaal komt uit de June 24, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025
Translate
Change font size