Poging GOUD - Vrij

നിഴൽ പോലെ ഒരമ്മ

Manorama Weekly

|

March 09, 2024

അമ്മമനസ്സ്

-  ഷൈമ കെ. കെ

നിഴൽ പോലെ ഒരമ്മ

കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് യൂസഫിന് ഖത്തറിലായിരുന്നു ജോലി. രണ്ടാമത്തെ മകൾക്ക് പത്തുവയസ്സു പൂർത്തിയായപ്പോഴാണ് മൂന്നാമത്തെ ആളായി ഷദമോൾ പിറന്നത്. മൂന്നാമതൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ എല്ലാവരും അതിയായ സന്തോഷത്തിലായിരുന്നു. ഗർഭകാലത്തൊന്നും എനിക്കു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയുടെ കിടപ്പു ശരിയായിട്ടല്ല എന്നു പറഞ്ഞ് ഓപ്പറേഷനിലൂടെ മോളെ പുറത്തെടുത്തത്. ഒരു വയസ്സിൽ മോൾക്ക് അപസ്മാരമുണ്ടായി. അതിനുശേഷം നടക്കാനും സംസാരിക്കാനുമൊക്കെ കാലതാമസമുണ്ടായി.

അതങ്ങ് ശരിയാകുമെന്നൊരു സമീപനമായിരുന്നു വീട്ടിലെ മുതിർന്നവർക്കും ഞങ്ങൾക്കുമുണ്ടായത്. അവൾക്ക് രണ്ടര വയസ്സുള്ളപ്പോൾ ബെംഗളൂരുവിലെ നിംഹാൻസിൽ കൊണ്ടുപോയി വിശദമായ പരിശോധന നടത്തി. വളർച്ചാ ഘട്ടങ്ങളിൽ കാലതാമസമുണ്ടെന്നു കണ്ടെത്തി. സ്പീച്ച് തെറപ്പി കൊടുക്കാനും അപസ്മാരത്തിനുള്ള മരുന്നുകൾ തുടരാനും ഡോക്ടർ നിർദേശിച്ചു. ഒരു വർഷം കോഴിക്കോട് ടൗണിനടുത്തു വീടെടുത്ത് താമസിച്ചു തെറപ്പികൾ കൊടുത്തു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size