Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

എംടിയുടെ ഓപ്പോൾ

Manorama Weekly

|

August 05,2023

"ഓപ്പോളിലൂടെ മലയാളത്തിലെത്തിയ മേനക പിന്നീട് വിവിധ ഭാഷകളിലായി നൂറ്റൻപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ ഇപ്പോഴും ഓപ്പോൾ മേനകയാണ്.

- എം.എസ്. ദിലീപ്

എംടിയുടെ ഓപ്പോൾ

എം.ടി.വാസുദേവൻ നായർ തിരക്കഥ രചിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയ സിനിമയായിരുന്നു "ഓപ്പോൾ'. കെ.എസ്.സേതുമാധവൻ ആയിരുന്നു സംവിധായകൻ. "ഓപ്പോൾ' എന്ന സിനിമയിൽ നായികയായ മേനക പിന്നീട് വിവിധ ഭാഷകളിലായി നൂറ്റൻപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ ഓപ്പോൾ മേനകയായി അറിയപ്പെട്ടു. പിന്നീട് നിർമാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് സജീവ സിനിമാ അഭിനയത്തിൽനിന്നു പിൻവാങ്ങുകയും രേവതിയുടെയും കീർത്തിയുടെയും നടി കീർത്തി സുരേഷ് )അമ്മയാകുകയും ചെയ്തെങ്കിലും മേനകയ്ക്ക് ഒരിക്കലും "ഓപ്പോൾ പ്രതിച്ഛായയിൽനിന്നു പുറത്തു കടക്കാൻ കഴിഞ്ഞില്ല. എം.ടിയുടെ നവതി വേളയിൽ ‘ഓപ്പോൾ സിനിമയെക്കുറിച്ച് മേനക സംസാരിക്കുന്നു.

മേനകയുടെ ആദ്യ സിനിമയാണല്ലോ "ഓപ്പോൾ'. ആ സമയത്ത് എം.ടിയെ കണ്ട ഓർമകൾ പറയാമോ?

 ഞാൻ അദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. അത് ഓപ്പോൾ സി നിമയുടെ സെറ്റിൽ വച്ചാണ്. ലൊക്കേഷനിൽ ഒരു ദിവസം എംടി സാർ വന്നു. സംവിധായകൻ സേതുസാർ എന്നെ വിളിച്ചു പരിചയപ്പെടുത്തി. ഇത് എം.ടി.വാസുദേവൻ നായരാണ്. ഞാൻ അദ്ദേഹത്തെ കൈകാട്ടി പറഞ്ഞു, 'ഹായ്'. എനിക്ക് അന്നു പതിനഞ്ചു വയസ്സേയുള്ളൂ. എന്നെ ഓപ്പോളേ' എന്നു വിളിച്ച് അഭിനയിക്കുന്നതു മാസ്റ്റർ അരവിന്ദ് ആണ്. എംടി സാർ വരുമ്പോൾ ഞാൻ അരവിന്ദിന്റെ കൂടെ പാണ്ടി കളിക്കാൻ പോകുന്ന വഴിയായിരുന്നു. ഹായ് പറഞ്ഞിട്ടു ഞാൻ കളിക്കാൻ ഓടി. തമിഴ്നാട്ടിൽനിന്നു വന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. എനിക്കന്നു പതിനഞ്ചു വയസ്സല്ലേയുള്ളു. എംടി സാർ പോയിക്കഴിഞ്ഞു സേതു സാർ എന്നെ വിളിച്ചു പറഞ്ഞു, "തമിഴിലെ എ.എൽ.നാരായണനെപ്പോലെയും എ.പി.നാഗരാജനെപ്പോലെയും കരുണാനിധിയെപ്പോലെയും ഒക്കെയാണ്. അദ്ദേഹത്തെ ഇനി കാണുമ്പോൾ നമസ്കാരം പറയണം. അല്ലാതെ ഹായ് എന്നു പറയരുത്. അങ്ങനെയാണ് അദ്ദേഹം വലിയ ആളാണെന്ന് എനിക്കു മനസ്സിലായത്.

പിന്നീട് അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back