Prøve GULL - Gratis

വേൽ മുരുകാ വേലായുധാ

Vanitha

|

November 22, 2025

മല കയറി വരുന്ന ഭക്തന് അനുഗ്രഹമായി ഒപ്പമിറങ്ങുന്ന ദേവചൈതന്യം. കേരളപഴനി, എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ

- വി. ആർ. ജ്യോതിഷ്

വേൽ മുരുകാ വേലായുധാ

മരങ്ങൾ ഉച്ചയുറങ്ങിയ ഒരു അപരാഹ്നത്തിലാണ് കേരളപഴനി എന്ന് അറിയപ്പെടുന്ന ചോച്ചേരിക്കുന്നിൽ എത്തിയത്.

തൃശൂർ ഒല്ലൂരിൽ നിന്നു കിഴക്കോട്ടു തിരിഞ്ഞ് തൃക്കൂർ-പുത്തൂർ റോഡിലാണ് ഈ പഴനി ക്ഷേത്രം. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർഥ പഴനിയെ ഓർപ്പിക്കുന്നു ഈ ക്ഷേത്രവും. അതുകൊണ്ടാണ് ഇവിടേക്കു കാവടിയെടുത്ത മുരുകഭക്തന്മാർ ധാരാളമായി വരുന്നത്.

ഹാ... ഹരോ....ഹര എന്ന വേലായുധമന്ത്രം ഉരു വിട്ടുകൊണ്ട് അവർ കാവടിയെടുക്കുന്നു. മല കയറുന്നു. പാലഭിഷേകവും പഞ്ചാമൃതാനിവേദ്യവും നടത്തി സംതൃപ്തിയോടെ മലയിറങ്ങുന്നു. അടിവാരം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് ഈ ദർശനത്തിന്റെ തുടക്കം. മുരുകക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈ ക്ഷേത്രം.

അടിവാരം ഗണപതിയേ ഹരോ ഹരാ...

കാവടിയെടുക്കാൻ ഭക്തർ വന്നുതുടങ്ങുന്നതേയുള്ളു അപ്പോൾ. പുറമേ നിന്നു കാവടിയുമായി വന്നവരും അക്കൂട്ടത്തിലുണ്ട്. ഞായറാഴ്ചകളിലാണു കാവടിയെടുക്കാൻ കൂടുതൽ തിരക്ക്.

മലയടിവാരമായതുകൊണ്ടാവും അടിവാരം ഗണപതി എന്ന പേരു വന്നത്. റോഡരുകിലാണു ക്ഷേത്രം. സന്ധ്യയ്ക്കു വിളക്കു തെളിച്ചാൽ അതിമനോഹരമാണ് ഈ ക്ഷേത്രത്തിന്റെ കാഴ്ച. ഗണപതിക്ഷേത്രവും വശത്തുള്ള റോഡും കഴിഞ്ഞാൽ പിന്നെ, വിശാലമായ താഴ്വാരം. പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ.

“ഗണപതിത്തറയിൽ നാളികേരം ഉടച്ചു കാവടിയെടുത്താണു മല കയറേണ്ടത്. ക്ഷേത്രകമ്മിറ്റി ഓഫിസിൽ നിന്നു കാവടി കിട്ടും. 100 രൂപയാണു നിരക്ക്. അല്ലെങ്കിൽ പു റമേ നിന്നു കൊണ്ടുവരാം. കാവടി ചുമലിലേറ്റി സുബ്രമണ്യ ശരണം വിളിച്ചാണു പടി കയറുന്നത്. 239 പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ റോഡ് സൗകര്യം ഉണ്ടങ്കിലും പടി കയറി ദർശനം നടത്തുന്നതാണു രീതി.

മലമുകളിലെത്തിയാൽ മുരുകക്ഷേത്രത്തിന്റെ തിരുമുറ്റം വിശാലമായ നിരപ്പാണ്. ശ്രീകോവിലിനു മൂന്നു വലം വച്ച് ഉപക്ഷേത്രങ്ങളിലും തൊഴുതാണു കാവടി ഇറക്കിവയ്ക്കുന്നത്. ഗണപതിത്തറയോടു തൊട്ടുള്ള തിടപ്പള്ളിയിലിരുന്ന് അടിവാരം ഗണപതിക്ഷേത്രത്തിന്റെ മേൽശാന്തി അശ്വിൻ എം.നമ്പൂതിരി പറഞ്ഞു.

imageകടുംനിറങ്ങളിലുള്ള ശില്പങ്ങൾ പറയുന്നത് ആറുപടൈവീടുകളുടെ വിശേഷങ്ങൾ

FLERE HISTORIER FRA Vanitha

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Vanitha

Vanitha

മോഹങ്ങളിലൂടെ juhi

പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ

time to read

1 mins

December 06, 2025

Vanitha

Vanitha

മഞ്ഞിൽ വിരിയുന്ന പൂക്കൾ

വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്

time to read

1 mins

December 06, 2025

Vanitha

Vanitha

ഹോം ലോണിൽ കുടുങ്ങിയോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size