Prøve GULL - Gratis

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

Vanitha

|

December 06, 2025

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

- വി.ആർ. ജ്യോതിഷ്

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മോഹൻലാൽ പഠിച്ച തിരുവനന്തപുരം എം. ജി. കോളജിലെ അതേ ക്യാംപസ്. അവിടെ എൻസിസിയുടെ ക്യാംപ് നടക്കുന്നു.

(കാലം 2015) ക്യാംപിലെ കുട്ടികളിലൊരാളായിരുന്നു തിരുവനന്തപുരം വട്ടപ്പാറ മൊട്ടമൂട് വൈഷ്ണവത്തിൽ വേണുഗോപാലൻ സീനാകുമാരി ദമ്പതികളുടെ മകൻ വിഷ്ണു. മൂലകോശം ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് സമ്മതപത്രത്തിൽ ഒപ്പിടുകയാണ് കുട്ടികൾ. വിഷ്ണുവും "ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രി'യുടെ ഭാഗമായി. വർഷങ്ങൾ കാറ്റു പോലെ കടന്നു പോയി.

(കാലം 2023) ഇൻഫോസിസ് തിരുവനന്തപുരം ഓഫിസിൽ ഫിനാൻഷ്യൽ അനലിസ്റ്റാണ് ഇപ്പോൾ വിഷ്ണു. ഭാര്യ അമൃത പിജിക്കു പഠിക്കുന്നു. ഒരു ദിവസം ദാതി ബ്ലഡ് സ്റ്റം സെൽ ഡോണർ റജിസ്ട്രിയിൽ നിന്നു വിഷ്ണുവിനു ഫോൺ കോൾ വന്നു. രക്താർബുദം ബാധിച്ച ഒരു കുട്ടിക്കു മജ്ജ മാറ്റിവയ്ക്കൽ മാത്രമേ രക്ഷയുള്ളു. വിഷ്ണുവിന്റെ മൂലകോശങ്ങൾ ആ കുട്ടിക്കു യോജിക്കും. ആ ജീവനു മരണത്തിൽ നിന്നു ജീവിതത്തിലേക്കു നടക്കാനുള്ള പാലമാണു താനെന്നു തിരിച്ചറിഞ്ഞു.

ദാത്രിയിൽ നിന്നുള്ള നിർദേശമനുസരിച്ചു വിഷ്ണു കൊച്ചി അമൃത ആശുപത്രിയിലെത്തി. ഒരാഴ്ച നീണ്ട ഡൊണേഷൻ പ്രൊസീജിയർ പൂർത്തിയാക്കി. മജ്ജ ദാനം ചെയ്തതെന്ന് ആർക്കെന്നോ സ്വീകരിച്ചത് ആരെന്നോ രണ്ടുവർഷത്തേക്കു വെളിപ്പെടുത്തരുതെന്നാണു നിയമം.

ആ കാലയളവു പിന്നിട്ടപ്പോൾ ദാത്രി മുൻകയ്യെടുത്ത് എംജി കോളജ് ക്യാംപസിലാണ് ആ കൂടിക്കാഴ്ച ഒരുക്കിയത്. ദാതാവായ വിഷ്ണുവും സ്വീകർത്താവായ ആദിനാരായണനും അന്നാദ്യമായി നേരിൽ കണ്ടു. യാത്രപറഞ്ഞു പിരിയുമ്പോൾ ഒരു ദിവസം വീട്ടിലേക്കു വരാമെന്നു വിഷ്ണു പറഞ്ഞിരുന്നു. 'വനിത' ഒരുക്കിയ ആ സമാഗമത്തിന്റെ നിമിഷങ്ങളിലൂടെ.

ആകാശം കാണാവുന്ന വീട്

(2025 നവംബർ 20) അഞ്ചൽ - അഗസ്ത്യക്കോട് ദേവീക്ഷേത്രത്തിനടുത്തു കുശിനിമുക്ക് - നെടിയറ റോഡ്. അവിടെയാണു രക്താർബുദത്തെ തുടർന്നു മജ്ജ മാറ്റിവച്ചു ജീവിതത്തിലേക്കു തിരികെയെത്തിയ പതിനേഴുകാരൻ ആദി നാരായണന്റെ ശ്രീമംഗലം വീട്. വിഷ്ണു വരുന്നു എന്നറിഞ്ഞപ്പോൾ കുടുംബാംഗങ്ങളും അയൽക്കാരുമെല്ലാം നേരത്തെ തന്നെ വീട്ടിലെത്തി.

വീട്ടിലേക്കു വന്നതും ആദിയുടെ അമ്മ ദിവ്യ വിഷ്ണുവിന്റെ കൈകൾ ചേർത്തു പിടിച്ചു ചുറ്റും നിന്നവർക്കു പരിചയപ്പെടുത്തി ; "എന്റെ കുഞ്ഞിനു ജീവൻ പകുത്തു കൊടുത്തവനാണ്. എന്റെ മകനാണ്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Vanitha

Vanitha

മോഹങ്ങളിലൂടെ juhi

പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ

time to read

1 mins

December 06, 2025

Vanitha

Vanitha

മഞ്ഞിൽ വിരിയുന്ന പൂക്കൾ

വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്

time to read

1 mins

December 06, 2025

Vanitha

Vanitha

ഹോം ലോണിൽ കുടുങ്ങിയോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

November 22, 2025

Vanitha

Vanitha

കൺസീലറിൽ കണ്ണു തെറ്റാതെ

മുഖത്തെ നിറവ്യത്യാസങ്ങൾ മറയ്ക്കുന്ന കൺസീലർ അണിയുമ്പോൾ പാളിച്ചകളില്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size