Prøve GULL - Gratis
മാഞ്ഞല്ലോ ധനുമാസ ചന്ദ്രിക
Vanitha
|June 21, 2025
മഞ്ഞ് മാറാതെ നിന്ന ധനുമാസത്തിലാണു മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രൻ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം മകൾ ലക്ഷ്മി ആദ്യമായി മനസ്സുതുറക്കുന്നു
നാരായണീയത്തിൽ മൗനമാണിപ്പോൾ ഗാനം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്.
കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല. ജയേട്ടന്റെ ഭാര്യ ലളിതയും മകൾ ലക്ഷ്മിയുമാണ് ഈ വീട്ടിൽ ഇപ്പോഴുള്ളത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ ദിനനാഥ് കുടുംബസമേതം ചെന്നെയിലാണു താമസം.
മലയാളികളുടെ പ്രിയപ്പെട്ട പി. ജയചന്ദ്രൻ ജീവിതമെന്ന ഗാനം പാടി അവസാനിപ്പിച്ചത് "നാരായണീയത്തിൽ വച്ചാണ്. “മരണശേഷം അച്ഛന്റെ പടമൊന്നും ഞങ്ങൾ ഈ വീട്ടിൽ വച്ചിട്ടില്ല. അച്ഛന്റെ ഒരുപാട്ടുപോലും ഈ വീട്ടിൽ നിന്ന് ഉയർന്നിട്ടില്ല. അതു കാണാനും കേൾക്കാനും കഴിയാത്തതുകൊണ്ടു കൂടിയാണ്. ''അച്ഛനെക്കുറിച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി.
“പലരും പറഞ്ഞിട്ടുണ്ട് അച്ഛൻ എന്ന ദേഷ്യക്കാരനെപ്പറ്റി. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയൊരാളെ ഞങ്ങൾ കണ്ടിട്ടേയില്ല. മക്കളെക്കാൾ അച്ഛന് ഇഷ്ടം മാപഴമാണെന്നു ഞങ്ങൾ കളിയായി പറയും. പ്രമേഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എത്രയാ മധുരം കഴിക്കുന്നതെന്ന് അച്ഛനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതുപോലെ എല്ലാ ദിവസവും ഊണിന് തൈരും കടു മാങ്ങയും വേണമെന്നതു നിർബന്ധമായിരുന്നു. വേറൊരു കറിയും വേണ്ട. പക്ഷേ, ഇതുരണ്ടും നിർബന്ധമായിരുന്നു. അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്; കുട്ടിക്കാലത്ത് അച്ഛന് കിണ്ടിയിലായിരുന്നു പാലു കൊടുത്തിരുന്നതെന്ന്. മുതിർന്നപ്പോഴും നല്ല പശുവിൻ പാൽ ഇഷ്ടം പോലെ കുടിക്കുമായിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വെജിറ്റേറിയൻ ആയിരുന്നു. എത്ര ദൂരത്തേക്കായാലും കാറോടിച്ചു പോകുന്നതാണു സന്തോഷം. വീട്ടിലുള്ളപ്പോൾ കടയിൽ പോയി പച്ചക്കറിയും സാധനങ്ങളും ഒക്കെ വാങ്ങും.
ഒരിക്കൽ കടയിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞത്രെ! “നിങ്ങളെ കാണാൻ ഗായകൻ ജയചന്ദ്രനെപ്പോലെയുണ്ടല്ലോ' എന്ന്. അതിന് അച്ഛൻ പറഞ്ഞ മറുപടി; "അയ്യോ അതിന് ഒരു സാധ്യതയും ഇല്ല കേട്ടോ. നിങ്ങൾക്കു വെറുതെ തോന്നുന്നതാണ്.
ഒരു ദോശ മതി സന്തോഷിക്കാൻ
“രാവിലെ ഉറക്കമെണീറ്റാൽ എണ്ണ തേച്ചു വിസ്തരിച്ചൊരു കുളിയുണ്ട്. അതിനു മുൻപു കുറച്ചുസമയം വ്യായാമവും. രോഗബാധിതനാവുന്നതു വരെ നല്ല ആരോഗ്യത്തോടെയാണു ജീവിച്ചത്. ദോശയും ഇഡ്ഢലിയുമായിരുന്നു ഏറ്റവും ഇഷ്ടം.
Denne historien er fra June 21, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

