Prøve GULL - Gratis
നിറങ്ങളുടെ ഉപാസന
Vanitha
|March 01, 2025
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി
പണ്ടെന്നോ കേട്ട ചിത്രകഥയിലെ നായികയാണു മുന്നിലിരിക്കുന്നതെന്നു തോന്നി. രുക്മിണി വർമ തമ്പുരാട്ടി. തിരുവിതാംകൂറിലെ അഞ്ചു ദശലക്ഷം ജനങ്ങളെ ഭരിച്ചിരുന്ന കൊട്ടാരത്തിലെ നാലാമത്തെ രാജകുമാരി. "ഹെർ ഹൈനസ് ഭരണി തിരുനാൾ രുക്മിണി ഭായി തപുരാൻ' അതായിരുന്നു ഔദ്യോഗിക പദവി. ചരിത്രത്താളുകളിലുണ്ട് രുക്മിണി വർമയുടെ മുത്തശ്ശിയുടെ പേര്. തിരുവിതാംകൂർ റീജന്റ് മഹാറാണിയായിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി. മുതുമുത്തച്ഛന്റെ പേരും മലയാളികൾക്കു സുപരിചിതമാണ്. ചിത്രരചന എന്ന വാക്കിന്റെ മറുപേരായ രാജാ രവിവർമ.
രുക്മിണി വർമ തമ്പുരാട്ടി ജനിച്ചു വീണതും ഓടിനടന്നതും രാജകുമാരിയായി തന്നെയാണ്. കൊട്ടാരത്തിലെ മഴവിൽ നിറങ്ങളിൽ മുങ്ങിയ ബാല്യം. പക്ഷേ, ഏഴു വയസ്സുള്ളപ്പോൾ മറ്റൊരധ്യാവും തുടങ്ങുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു തലേദിവസം രുക്മിണി വർമയുടെ കുടുംബം കൊട്ടാരത്തിൽ നിന്നു പടികളിറങ്ങി. പിന്നീടു പഠിച്ചതു കൊടൈക്കനാലിലെയും ബെംഗളൂരുവിലേയും സ്കൂളുകളിൽ.
കടൽ കടന്നു പോയി ചിത്രരചന പഠിക്കണം എന്നായിരുന്നു മോഹം. പക്ഷേ, അക്കാലത്തു പെൺകുട്ടികൾ വിദേശത്തു പോയി പഠിക്കുന്നത് അപൂർവമായിരുന്നു. ആ മോഹം നടന്നില്ലെങ്കിലും ഇന്ത്യ അറിയുന്ന ചിത്രകാരിയായി മാറുക തന്നെ ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ.
ബെംഗളൂരുവിലെ പ്രൗഢമായ ഫ്ലാറ്റ്. നഗരത്തിന്റെ തിരക്കിലും അകത്തളത്തിൽ നിറഞ്ഞതു വൈറ്റ് ക്യാൻ വാസിലേതു പോലെ നിശബ്ദത. വിശാലമായ ഹാളിലെ പാതി പൂർത്തിയാക്കി വച്ചിരിക്കുന്ന ചിത്രത്തിലേക്കു വെയിൽ ചരിഞ്ഞു വീഴുന്നുണ്ട്. അതിനടുത്തായി ഒരു രാജാ രവിവർമ ചിത്രം പോലെ രുക്മിണി വർമ ഇരുന്നു.
85 വയസ്സിലും മങ്ങലേൽക്കാത്ത സൗന്ദര്യത്തിളക്കം. ഓർമ വഴികളിലൊന്നും മറവിയുടെ മങ്ങലില്ല. അപ്രതീക്ഷിത രംഗങ്ങളുള്ള കൗമാരവും യൗവനവും. പിന്നീടു സന്യാസ തുല്യമായ ജീവിതം. ഒരു വാക്കിനു പോലും കാലിടറുന്നുമില്ല. “വനിതയുടെ പ്രകാശനത്തിനു കോട്ടയത്തു വന്നതെല്ലാം നിറം മങ്ങാതെ മനസ്സിലുണ്ട്.'' തെളിച്ചമുള്ള മലയാളത്തിൽ രുക്മിണി വർമ പറഞ്ഞു.
Denne historien er fra March 01, 2025 -utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
