Prøve GULL - Gratis
പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?
SAMPADYAM
|December 01,2023
മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.

എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയു 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു നീക്കിവയ്ക്കും. മിച്ചം തുകയിൽ ഒരു വിഹിതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ (എസ്ഐപി) ആലോചിക്കുന്നു 1. ICICI prudential bluechip fund direct plan growth (3000 രൂപ) 2. HDFC index fund Nifty 50 direct plan (3000 രൂപ) 3. Motilal Oswal mid cap fund direct growth (2000 രൂപ) 4. Nippon India small cap fund direct plan growth (2000 രൂപ) ഈ ഫണ്ടുകളാണ് പരിഗണിക്കുന്നത്.
സുകന്യ സമൃദ്ധിയിൽ 2,000 രൂപവീതം അടയ്ക്കാനും ഉദ്ദേശിക്കുന്നു. 7 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസും ഒരു കോടിയുടെ ടേം ഇൻഷുറൻസും നിലവിലുണ്ട്.
ചിട്ടി ബാധ്യത
10,000 (15months), 2500 (20 months), 2500 (33 months) ചിട്ടി ബാധ്യത തീരുമ്പോൾ ഹോം ലോൺ എടുത്ത് വീട് വാങ്ങാനാണ് പദ്ധതി.
ലക്ഷ്യങ്ങൾ 1. മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം 2. സ്വന്തമായൊരു വീടു വാങ്ങുക 3 ലോങ് ടേമിലേക്കു സമ്പത്തു നേടുക.
സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യം കൊണ്ടുവരുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങൾ യഥാസമയം വലിയ ബാധ്യതകളില്ലാതെ നേടിയെടുക്കുക എന്നതാണ്. അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാലും ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം ശരിയായ ആസൂത്രണം ഇല്ലാത്തതു തന്നെയാണ്. ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുമ്പോൾ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള എല്ലാ ലക്ഷ്യങ്ങളും പരിഗണിക്കുന്നതോടൊപ്പം ഭാവിയിലെ വരവുചെലവു കണക്കുകൾ കൂടി മനസ്സിലാക്കി അതിനനുസരിച്ച് ആവശ്യമെങ്കിൽ ജീവിതലക്ഷ്യങ്ങൾ പുനഃക്രമീകരിച്ചാണ് ഓരോ സാമ്പത്തികാവശ്യങ്ങൾക്കുമുള്ള തുക കണ്ടെത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചില അവസരങ്ങളിൽ ലക്ഷ്യങ്ങൾക്കുള്ള തുക കുറയ്ക്കേണ്ട സാഹചര്യം വരാറുണ്ട്. എല്ലാ സ്രോതസുകളും വരവു ചെലവുകളും സാമ്പത്തിക കണക്കിലെടുത്തശേഷവും ഭാവിയിൽ വരാനിരിക്കുന്ന ലക്ഷ്യങ്ങളെ ബാധിക്കാനിടയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്.
Denne historien er fra December 01,2023-utgaven av SAMPADYAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA SAMPADYAM

SAMPADYAM
ബിറ്റ്കോയിന്റെ ഭാവി എന്ത്?
ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.
2 mins
October 01, 2025

SAMPADYAM
സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്
അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?
1 min
October 01, 2025

SAMPADYAM
സ്വർണവില ഇനി എങ്ങോട്ട്?
കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.
1 mins
October 01, 2025

SAMPADYAM
ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും
2 mins
October 01, 2025

SAMPADYAM
നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ
\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.
2 mins
October 01, 2025

SAMPADYAM
'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി
നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.
2 mins
October 01, 2025

SAMPADYAM
ഇന്ത്യാ ഗ്രോത്ത് സ്റ്റോറി
അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ
2 mins
October 01, 2025

SAMPADYAM
സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ
ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ
2 mins
October 01, 2025

SAMPADYAM
വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി
വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.
1 min
October 01, 2025

SAMPADYAM
ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ
സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.
1 min
October 01, 2025
Translate
Change font size