يحاول ذهب - حر
പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?
December 01,2023
|SAMPADYAM
മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.
എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയു 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു നീക്കിവയ്ക്കും. മിച്ചം തുകയിൽ ഒരു വിഹിതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ (എസ്ഐപി) ആലോചിക്കുന്നു 1. ICICI prudential bluechip fund direct plan growth (3000 രൂപ) 2. HDFC index fund Nifty 50 direct plan (3000 രൂപ) 3. Motilal Oswal mid cap fund direct growth (2000 രൂപ) 4. Nippon India small cap fund direct plan growth (2000 രൂപ) ഈ ഫണ്ടുകളാണ് പരിഗണിക്കുന്നത്.
സുകന്യ സമൃദ്ധിയിൽ 2,000 രൂപവീതം അടയ്ക്കാനും ഉദ്ദേശിക്കുന്നു. 7 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസും ഒരു കോടിയുടെ ടേം ഇൻഷുറൻസും നിലവിലുണ്ട്.
ചിട്ടി ബാധ്യത
10,000 (15months), 2500 (20 months), 2500 (33 months) ചിട്ടി ബാധ്യത തീരുമ്പോൾ ഹോം ലോൺ എടുത്ത് വീട് വാങ്ങാനാണ് പദ്ധതി.
ലക്ഷ്യങ്ങൾ 1. മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം 2. സ്വന്തമായൊരു വീടു വാങ്ങുക 3 ലോങ് ടേമിലേക്കു സമ്പത്തു നേടുക.
സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യം കൊണ്ടുവരുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങൾ യഥാസമയം വലിയ ബാധ്യതകളില്ലാതെ നേടിയെടുക്കുക എന്നതാണ്. അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാലും ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം ശരിയായ ആസൂത്രണം ഇല്ലാത്തതു തന്നെയാണ്. ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുമ്പോൾ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള എല്ലാ ലക്ഷ്യങ്ങളും പരിഗണിക്കുന്നതോടൊപ്പം ഭാവിയിലെ വരവുചെലവു കണക്കുകൾ കൂടി മനസ്സിലാക്കി അതിനനുസരിച്ച് ആവശ്യമെങ്കിൽ ജീവിതലക്ഷ്യങ്ങൾ പുനഃക്രമീകരിച്ചാണ് ഓരോ സാമ്പത്തികാവശ്യങ്ങൾക്കുമുള്ള തുക കണ്ടെത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചില അവസരങ്ങളിൽ ലക്ഷ്യങ്ങൾക്കുള്ള തുക കുറയ്ക്കേണ്ട സാഹചര്യം വരാറുണ്ട്. എല്ലാ സ്രോതസുകളും വരവു ചെലവുകളും സാമ്പത്തിക കണക്കിലെടുത്തശേഷവും ഭാവിയിൽ വരാനിരിക്കുന്ന ലക്ഷ്യങ്ങളെ ബാധിക്കാനിടയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്.
هذه القصة من طبعة December 01,2023 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
Translate
Change font size
