Prøve GULL - Gratis

കോഴിക്കോടൻ പ്രതാപം

Manorama Weekly

|

May 31,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

കോഴിക്കോടൻ പ്രതാപം

ഭൂമിമലയാളത്തിൽ മറ്റൊരു നാട്ടുകാർക്കും ഇല്ലാതിരുന്ന ഒരു സൗകര്യം കോഴിക്കോട്ടുകാർക്കുണ്ടായിരുന്ന കാലത്തെപ്പറ്റി പറയട്ടെ.

സ്വന്തം നാട്ടിലെ പൊലീസ് അന്വേഷിച്ചു വരുമ്പോൾ ഒരു രക്ഷാ താവളം കിട്ടാൻ എത ദൂരം പോകണം? തിരുവിതാംകൂറുകാർക്ക് കൊച്ചി വരെ പോകണമായിരുന്നു. കൊച്ചിക്കാർക്ക് തിരുവിതാംകൂർ വരെയോ ബ്രിട്ടിഷ് മലബാർ വരെയോ പോകണം. കണ്ണൂർകാർക്ക് 30 കിലോമീറ്റർ അകലെ ഫ്രഞ്ച് അധിനിവേശത്തിലുള്ള മാഹി വരെ പോകണം. തിരുവിതാംകൂർ ഗവൺമെന്റിന്റെയും ബ്രിട്ടിഷ് ഗവൺമെന്റിന്റെയും താൽപര്യങ്ങൾ രണ്ടായിരിക്കുന്നിടത്തോളം കാലം തിരുവനന്തപുരത്തുകാർക്കും 30 കിലോമീറ്റർ അകലെ ബ്രിട്ടിഷ് അധീനതയിലുള്ള അഞ്ചുതെങ്ങിൽ വരെ പോയി കഴിച്ചിലാവാമായിരുന്നു.

കോഴിക്കോട്ടുകാർക്കായിരുന്നു ഏറെ സൗകര്യം. അവർക്കു നഗരത്തിനു പുറത്തു പോകേണ്ടിയിരുന്നില്ല. ബ്രിട്ടിഷ്, ഫ്രഞ്ച്, ജർമൻ അധീനതയിലുള്ള പ്രദേശങ്ങൾ നഗരത്തിൽത്തന്നെ ഉണ്ടായിരുന്നു. കടലോരത്ത് സെന്റ് ജോസഫ്സ് കത്തീഡ്രലിലേക്കുള്ള റോഡിന്റെ പടിഞ്ഞാറ് ആകാശവാണിനിലയം വരെയുള്ള സ്ഥലം ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്നു. ബ്രിട്ടിഷ് ഭരണപ്രദേശത്തുള്ള സ്വാതന്ത്ര്യസമരപോരാളികൾക്കും നികുതി കുടിശികക്കാർക്കും കുറ്റവാളികൾക്കും അങ്ങോട്ടു നീങ്ങുകയേ വേണ്ടിയിരുന്നുള്ളൂ. ബ്രിട്ടിഷ് പൊലീസിന് അവരെ തൊടാൻ കഴിയുമായിരുന്നില്ല. “മിതവാദി' കൃഷ്ണന്റെ മകൻ ജപ്തി നടപടികളിൽ നിന്നു രക്ഷതേടി തന്റെ പ്രസും താമസവും ആ ഫ്രഞ്ച് കോളനിയിലേക്കു മാറ്റിയ ചരിത്രമുണ്ട്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size