Prøve GULL - Gratis
മീശയുടെ ഷേപ്പ് മാറി
Manorama Weekly
|April 12, 2025
കഥക്കൂട്ട്
കവിത എഴുതുന്നതിനു മുൻപ് അതു മൂളിമൂളി ശരിയാക്കുന്ന പതിവുണ്ടായിരുന്നു, പല കവികൾക്കും. കുമാരനാശാൻ കവിതയെഴുതുന്നതിനു മുൻപ് വണ്ടിനെപ്പോലെ മുളിമൂളി ഇരിക്കുന്നത് ആശാനുമായി അടുത്തു പരിചയമുള്ള ആർക്കും അനുഭവപ്പെട്ടിരിക്കുമെന്ന് ആശാന്റെ പത്നി ഭാനുമതിയമ്മ പറഞ്ഞിട്ടുണ്ട്. മൂളി ശരിയാക്കി യശേഷം അൽപം കൂടി ഉറച്ച സ്വരത്തിൽ ആലപിക്കുമായിരുന്നെന്ന് ഭാനുമതിയമ്മയുടെ സഹോദരൻ കെ.സദാശിവനും എഴുതിയിട്ടുണ്ട്. മൂളി മൂളി പ്രാസവും ലയവുമെല്ലാം ശരിപ്പെടുത്തിയ ശേഷമേ കടലാസിൽ പകർത്തുകയുള്ളൂ.
വൈലോപ്പിള്ളിയും എഴുതുന്നതിനു മുൻപ് മൂളുമായിരുന്നു. ആലോചന മൂളലായിട്ടാണ് ആദ്യം പുറത്തു വരിക. മുപ്പതോളം വർഷം നിന്നുകൊണ്ടെഴുതിയ ചരിത്രമുണ്ട് എം.എൻ. വിജയന്. ഭഗന്ദരം അദ്ദേഹത്തെ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ആഷാ മേനോനും നിന്നുകൊണ്ടാണ് എഴുതുക. ഏണസ്റ്റ് ഹെമിങ് വേയ്ക്കു നിന്നെങ്കിലേ എഴുത്തു വരുമായിരുന്നുള്ളൂ.
ഉറൂബ് ഊണുമേശയിൽ കടലാസുവച്ചേ എഴുതുമായിരുന്നുള്ളൂ. എന്നുമാത്രമല്ല അടുക്കളയിലെ തട്ടും മുട്ടും കേൾക്കുകയും വേണം.
എവിടെവച്ചും കവിതയെഴുതുമായിരുന്നു, പി.കുഞ്ഞിരാമൻ നായർ. റേഡിയോ കവി സമ്മേളനത്തിനുള്ള കവിത കണ്ണുരിൽ നിന്നുള്ള ട്രെയിനിലെ ആൾത്തിരക്കിനിടയിലിരുന്ന് കോഴിക്കോട്ടെത്തും മുൻപ് പൂർത്തിയാക്കിയിട്ടുണ്ടദ്ദേഹം. മാതൃഭൂമി വിശേഷാൽ പ്രതിക്കുള്ള കവിത മനസ്സിലൊരുക്കിയത് ബസ് യാത്രയിലാണ്.
Denne historien er fra April 12, 2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Listen
Translate
Change font size

