試す - 無料

മീശയുടെ ഷേപ്പ് മാറി

Manorama Weekly

|

April 12, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

മീശയുടെ ഷേപ്പ് മാറി

കവിത എഴുതുന്നതിനു മുൻപ് അതു മൂളിമൂളി ശരിയാക്കുന്ന പതിവുണ്ടായിരുന്നു, പല കവികൾക്കും. കുമാരനാശാൻ കവിതയെഴുതുന്നതിനു മുൻപ് വണ്ടിനെപ്പോലെ മുളിമൂളി ഇരിക്കുന്നത് ആശാനുമായി അടുത്തു പരിചയമുള്ള ആർക്കും അനുഭവപ്പെട്ടിരിക്കുമെന്ന് ആശാന്റെ പത്നി ഭാനുമതിയമ്മ പറഞ്ഞിട്ടുണ്ട്. മൂളി ശരിയാക്കി യശേഷം അൽപം കൂടി ഉറച്ച സ്വരത്തിൽ ആലപിക്കുമായിരുന്നെന്ന് ഭാനുമതിയമ്മയുടെ സഹോദരൻ കെ.സദാശിവനും എഴുതിയിട്ടുണ്ട്. മൂളി മൂളി പ്രാസവും ലയവുമെല്ലാം ശരിപ്പെടുത്തിയ ശേഷമേ കടലാസിൽ പകർത്തുകയുള്ളൂ.

വൈലോപ്പിള്ളിയും എഴുതുന്നതിനു മുൻപ് മൂളുമായിരുന്നു. ആലോചന മൂളലായിട്ടാണ് ആദ്യം പുറത്തു വരിക. മുപ്പതോളം വർഷം നിന്നുകൊണ്ടെഴുതിയ ചരിത്രമുണ്ട് എം.എൻ. വിജയന്. ഭഗന്ദരം അദ്ദേഹത്തെ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ആഷാ മേനോനും നിന്നുകൊണ്ടാണ് എഴുതുക. ഏണസ്റ്റ് ഹെമിങ് വേയ്ക്കു നിന്നെങ്കിലേ എഴുത്തു വരുമായിരുന്നുള്ളൂ.

ഉറൂബ് ഊണുമേശയിൽ കടലാസുവച്ചേ എഴുതുമായിരുന്നുള്ളൂ. എന്നുമാത്രമല്ല അടുക്കളയിലെ തട്ടും മുട്ടും കേൾക്കുകയും വേണം.

എവിടെവച്ചും കവിതയെഴുതുമായിരുന്നു, പി.കുഞ്ഞിരാമൻ നായർ. റേഡിയോ കവി സമ്മേളനത്തിനുള്ള കവിത കണ്ണുരിൽ നിന്നുള്ള ട്രെയിനിലെ ആൾത്തിരക്കിനിടയിലിരുന്ന് കോഴിക്കോട്ടെത്തും മുൻപ് പൂർത്തിയാക്കിയിട്ടുണ്ടദ്ദേഹം. മാതൃഭൂമി വിശേഷാൽ പ്രതിക്കുള്ള കവിത മനസ്സിലൊരുക്കിയത് ബസ് യാത്രയിലാണ്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size