Prøve GULL - Gratis

അപൂർവ ജന്മങ്ങൾ

Manorama Weekly

|

April 05,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

അപൂർവ ജന്മങ്ങൾ

ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ കാണാൻ ഗാന്ധിജി ചെങ്ങന്നൂർ എത്തിയതിന്റെ ശതാബ്ദി കേരളം കൊണ്ടാടിയ ആഴ്ച ആ അപൂർവ സഹോദരന്മാരെപ്പറ്റിയല്ലേ എഴുതേണ്ടത്? തങ്ങൾ പ്രവർത്തിച്ച മേഖലകളിൽ ഇന്ത്യയിൽ തന്നെ ഒന്നാമതായ വേറെ മൂന്നു സഹോദരന്മാരെ പറ്റി നമ്മൾ കേട്ടിട്ടില്ല. ബാരിസ്റ്റർ ജോർജ് ജോസഫ് ഇന്ത്യയ്ക്കു സ്വാതന്ത്യം കിട്ടുന്നതു വരെ ജീവിച്ചിരുന്നെങ്കിൽ "പത്മ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ത്രിമൂർത്തി സഹോദരന്മാർ അവരായേനെ. ഇളയസഹോദരൻ പി.എം.ജോസഫിന് ജീവിച്ചിരിക്കുമ്പോൾ പത്മശ്രീ ലഭിച്ചു. ചേട്ടൻ പോത്തൻ ജോസഫിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ കിട്ടി. ഏറ്റവും മൂത്ത ചേട്ടൻ ബാരിസ്റ്റർ ജോർജ് ജോസഫിന് ഈ ബഹുമതിമാനം നൽകുന്നത് ഗവൺമെന്റിന്റെ ഓർമിപ്പിക്കാൻ ആരും ഉണ്ടായില്ല.

ഇന്നിപ്പോൾ ആ റെക്കോഡ് നാലു സഹോദരന്മാരുടെ പേരിലാണ്. മനോരമ ചീഫ് എഡിറ്റർമാരായിരുന്ന കെ.എം. ചെറിയാനും കെ.എം. മാത്യുവിനും രണ്ടുപേർക്കും പത്മഭൂഷൺ വൈഎംസിഎകളുടെ ലോക ചെയർമാനായിരുന്ന കെ.എം.ഫിലിപ്പിനും ആർഎഫ് ചെയർമാനും എംഡിയുമായിരു ന്ന കെ.എം. മാമ്മൻ മാപ്പിളയ്ക്കും രണ്ടു പേർക്കും പത്മശ്രീ.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ജീവിച്ചിരുന്നെങ്കിൽ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യമന്ത്രിസഭയിലെ ഏറ്റവും തലയെടുപ്പുള്ള വ്യക്തി ജോർജ് ആവുമായിരുന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size