Prøve GULL - Gratis

അങ്ങനെയല്ല, ഇങ്ങനെ

Manorama Weekly

|

December 21 , 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

അങ്ങനെയല്ല, ഇങ്ങനെ

മനഃശാസ്ത്രലോകത്തെ യുങ് എന്ന എഴുത്തുകാരൻ തിരുവനന്തപുരത്തെ വി ജെടി ഹാളിൽ ഒരു യോഗത്തിൽ പങ്കെടു ക്കാനെത്തി. സ്വാഗതപ്രസംഗകൻ അദ്ദേഹത്തെ ജങ് എന്നു പറഞ്ഞാണു പരിചയപ്പെടുത്തിയത്. ഇതു കേട്ടയുടനെ യുങ് ചാടിയെഴുന്നേറ്റു. “എന്റെ പേർ ജങ് എന്നല്ല, യുങ് എന്നാണ് എന്നു പറഞ്ഞു.

അന്നുമുതൽക്കാണ് താൻ മറ്റു ഭാഷകളിൽനിന്നുള്ള പേരുകളുടെ ഉച്ചാരണ ത്തിൽ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് പ്രഫ.എം. കൃഷ്ണൻ നായർ എഴുതി.

പണ്ട് ഭാഷാപഠനത്തിൽ ഉച്ചാരണത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. എഴുതാൻ പ്രയാസമുള്ള "അ' എന്ന അക്ഷരം കൊണ്ട് എഴുത്തിനിരുത്ത് ആരംഭിച്ചിരുന്നത് "അ' എന്ന് ഉച്ചരിച്ചുകൊണ്ട് തുടങ്ങാൻ വേണ്ടിയായിരുന്നു. രണ്ടാം ക്ലാസിൽ "ഴ എന്ന് ഉച്ചരിക്കാൻ കുട്ടികൾ വിഷമിക്കുന്നതു കണ്ട മാസ്റ്റർ ക്ലാസിലെ മുഴുവൻ കുട്ടികളെക്കൊണ്ടും ഏഴു വാഴപ്പഴം താഴെ വീഴുന്നു' എന്ന് ആവർത്തിച്ചു ചൊല്ലിപ്പിച്ചതിനെപ്പറ്റി ഒരാൾ എഴുതിയിരുന്നു. അക്കാലത്തു നടപ്പുണ്ടായിരുന്ന "തൃപ്രങ്ങോട്ടെ തൃപടി മേലൊരു തണ്ടുരുളും തടിയുരുളും ചെറിയൊരു കുരുമുളകുരുളും' എന്ന പ്രയോഗവും ഉച്ചരണ സ്ഫുടതയ്ക്കുവേണ്ടി നാവു തിരിക്കാൻ രൂപം കൊടുത്തതാണ്.

ശരിയായ ഉച്ചാരണം അറിയാൻ ഇവിടെ റേഡിയോ ഒന്നും ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെയാദ്യം റോയിട്ടർ എന്നതിനു പകരം ആ വാർത്താ ഏജൻസിയുടെ പേര് റൂട്ടർ എന്നാണ് മലയാള പത്രങ്ങൾ എഴുതിയിരുന്നത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size