Prøve GULL - Gratis

പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ

Manorama Weekly

|

November 30,2024

വഴിവിളക്കുകൾ

- നേമം പുഷ്പരാജ്

പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ

തികച്ചും യാദൃച്ഛികമായാണ് ഞാൻ കലാരംഗത്ത് എത്തിയത്. അതിൽ ആദ്യം നന്ദി പറയേണ്ടത് അഞ്ചാം ക്ലാസിൽ കണക്ക് പഠിപ്പിച്ചിരുന്ന കൃഷ്ണപിള്ള സാറിനോടാണ്. നന്നായി ചിത്രം വരച്ചിരുന്ന അദ്ദേഹത്തിന്റെ മകൻ ശരത്ചന്ദ്രനോടൊപ്പം അത്രയ്ക്കൊന്നും വരയ്ക്കാൻ അറിയാത്ത എന്നെയും സാർ ജില്ലാതല ചിത്രരച നാ മത്സരത്തിൽ പങ്കെടുക്കാൻ അയച്ചു.

ഒന്നാം സമ്മാനം കിട്ടിയത് എനിക്കായിരു ന്നു. തുടർന്ന് സംസ്ഥാനതല മത്സരത്തി ലും ഒന്നാം സമ്മാനം ലഭിച്ചു. വരയുടെ ആദ്യ ക്ഷരം കുറിച്ചത് ഇങ്ങനെയായിരുന്നു.

പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കോളജ് മാഗസിന്റെ കവർ ഡിസൈൻ ചെയ്യാൻ മാഗസിൻ എഡിറ്ററായ ഗിരീഷ് എന്നെ ഏൽ പിച്ചു. മാസിക പ്രകാശനം ചെയ്യാൻ എത്തിയ ശൂരനാട് കുഞ്ഞൻപിള്ള ആ കവർ പേജിനെ ഏറെ പ്രശംസിച്ചു. സ്വന്തം കയ്യിലുണ്ടായിരുന്ന ബൊക്കെ നൽകി സാർ എന്നെ അഭിനന്ദിക്കുകയും ചെയ്തു. അന്ന് ഞങ്ങളുടെ അധ്യാപകനായ ചന്ദ്രമോഹൻ സാർ എന്നോട് ഫൈൻ ആർട് കോളജിൽ ചേർന്ന് ഉപരിപഠനം നടത്തണമെന്ന് ഉപദേശിച്ചു. അതായിരുന്നു ജീവിതത്തിലെ ആദ്യ ത്തെ വഴിത്തിരിവ്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size