Prøve GULL - Gratis

കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും

Manorama Weekly

|

November 09, 2024

വഴിവിളക്കുകൾ

-  ബി.കെ. ഹരിനാരായണൻ

കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും

ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛൻമാരാണ്. അഗ്നിതാത്തൻ, പരമേശ്വരൻ, നാരായണൻ, കൃഷ്ണൻ. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്. മൂന്നര വയസ്സുള്ളപ്പോൾ തന്നെ ചെറിയച്ഛൻമാർ എന്നെ ശ്ലോകങ്ങൾ പഠിപ്പിച്ചു.

ജിയുടെ തിരഞ്ഞെടുത്ത കവിതകളാണ് ഞാൻ ആദ്യമായി വായിച്ച കവിതാ പുസ്തകം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ "കിനുഗോയാലത്തെരുവ്' എന്ന ബംഗാളി നോവലാണ് ഞാൻ ആദ്യം വായിച്ചത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെറിയച്ഛൻ എനിക്ക് ബഷീറിന്റെ സമ്പൂർണ കൃതികൾ കൊണ്ടുതന്നത്. പത്തായപ്പുരയിൽനിന്നു ശർക്കരയും കഴിച്ചു കൊണ്ടാണ് ഞാൻ അദ്ദേഹത്തെ വായിച്ചു തീർത്തത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണൻ ചെറിയച്ഛൻ എന്നെ കാളിദാസന്റെ മേഘസന്ദേശം' പഠിപ്പിച്ചത്. ചെറിയമ്മമാരിൽ ഒരാളാണ് വള്ളത്തോളിന്റെ ശിഷ്യനും മകനും പഠിപ്പിച്ചത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size