Prøve GULL - Gratis

മാത്യു ശേഷിപ്പിച്ചത്

Manorama Weekly

|

September 14,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

മാത്യു ശേഷിപ്പിച്ചത്

മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള മാസികയായി 'വനിത'യെ എല്ലാവരും വാഴ്ത്തിത്തുടങ്ങിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിലാണ്. കവറിൽ, കള റിൽ, കടലാസിന്റെ മേന്മയിൽ, അച്ചടിമികവിൽ, ഉള്ളടക്കത്തികവിൽ 'വനിത'യായിരുന്നു എല്ലാ മലയാള മാസികകളുടെയും മുന്നിൽ.

മാത്യു 89-ാം വയസ്സിൽ അന്തരിച്ചുവെന്നു കഴിഞ്ഞ ദിവസം വായിച്ചവർ അവിശ്വസനീയതയോടെ ആ വയസ്സ് വീണ്ടും വായിച്ചു നോക്കിയിട്ടുണ്ടാവും. താൻ എഡിറ്റ് ചെയ്ത മാസികയ്ക്ക് കൊടുത്ത യൗവനം ജീവിതത്തിലും പകർത്തിയ മാത്യുവിനെ ഒരു യുവാവായേ എല്ലാവരും കണ്ടിട്ടുള്ളൂ. വെടിപ്പോടെ വസ്ത്രധാരണം ചെയ്തേ അദ്ദേഹം പുറത്തിറങ്ങിയിരുന്നുള്ളൂ.

'വനിത'യ്ക്കു പുതിയവിഷയങ്ങൾ തേടി യുവപത്രാധിപന്മാരുടെ ഒരു ശിൽപ ശാല സമാപിച്ച ശേഷമുള്ള ഒരു പാനോപചാരത്തിനിടയിൽ എം.ജി.ഇന്ദുചൂഡൻ പറഞ്ഞു. ഒരു വിഷയം പറയാൻ വിട്ടുപോയി. "സെക്സ് അറ്റ് സിക്സ്റ്റി, സെക്സി അറ്റ് സിക്സ്റ്റി' എന്നൊരു കവർസ്റ്റോറി കൂടി ആവാം. ആ ലക്കത്തിന്റെ കവർ ആയി ആരുടെ പടം കൊടുക്കും എന്നു ഞാൻ ചോദിച്ചു.

മണർകാടു മാത്യു സാറിന്റെ പടം കൊടുക്കാം എന്നായിരുന്നു ഇന്ദുവിന്റെ തട്ട്.

വനിതകൾക്കുമാത്രമുള്ള മാസികയായിരുന്ന 'വനിത'യെ മാത്യു ഒരു പുരുഷമാസിക കൂടിയാക്കി മാറ്റി. വീട്ടിൽ ഏതു പ്രായ ത്തിലുള്ളവർക്കും താല്പര്യമുണ്ടാക്കുന്ന ഒരു കുടുംബമാസിക.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size