Prøve GULL - Gratis

അച്ഛന്റെ കഥ, എന്റെയും

Manorama Weekly

|

September 07,2024

വഴിവിളക്കുകൾ

- ഇ. സന്തോഷ് കുമാർ

അച്ഛന്റെ കഥ, എന്റെയും

ഒരു ചെറിയ നോവലും ഏതാനും കഥകളുമെഴുതി സാഹിത്യജീവിതം ചെറുപ്പത്തിലേ അവസാനിപ്പിച്ച് എഴുത്തുകാരനാണ് എന്റെ അച്ഛൻ. ഗോവിന്ദൻകുട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. അച്ഛന്റെ നോവൽ "ഓണത്തുമ്പി' പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കാലത്താണ് ഞാൻ വായിക്കുന്നത്. ഞങ്ങളുടെ നാടും തൊട്ടടുത്തുള്ള കുതിരാൻ മലയുമൊക്കെയായിരുന്നു ആ രചനയുടെ പരിസരം. അക്കാലത്തൊരിക്കൽ മനോരമ ആഴ്ചപ്പതിപ്പിൽ അച്ഛന്റെ ഒരു കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"മർദനം' എന്ന പേരുള്ള ഒരു ഫലിതരചനയായിരുന്നു അത്. ഉറൂബ് എന്ന വലിയ ഒരെഴുത്തുകാരനാണ് തന്റെ കഥ പ്രസിദ്ധീകരിച്ചത് എന്ന് അച്ഛൻ അഭിമാനത്തോടെ പറയുമായിരുന്നു. അങ്ങനെയൊക്കെ സാഹിത്യം എന്നത് എന്തോ പ്രധാനപ്പെട്ട ഒരു സംഗതിയാണെന്ന് കുട്ടിക്കാലത്തുതന്നെ തോന്നിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ പാലക്കാട് പോകുന്ന വഴിയിൽ പട്ടിക്കാട് എന്ന സ്ഥലത്താണ് എന്റെ വീട്. 1930 കളിൽ ആരംഭിച്ച ഒരു വായനശാല അവിടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. നാലാംക്ലാസ് കഴിഞ്ഞ അവധിക്കാലത്ത് ആരോ പറഞ്ഞുകേട്ട് "ഡാക്കു 'എന്ന പ്രേതനോവൽ വായിക്കാനായിട്ടാണ് ആ വായനശാലയിൽ പോയി ഒരു അംഗത്വമെടുത്തത്. തൽക്കാലം അവിടെ ആ പുസ്തകം ഉണ്ടായിരുന്നില്ല.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size