Prøve GULL - Gratis

നേരമായ് പ്രഭുദേവയുടെ നായികയാവാൻ

Manorama Weekly

|

August 10, 2024

തമിഴിൽ പ്രഭുദേവ സാറിന്റെ നായികയായി വൂൾഫ്' എന്നൊരു ചിത്രത്തിൽ അഭിനയിച്ചു. നമ്മൾ കുട്ടിക്കാലം മുതൽ കണ്ട് ആരാധിച്ച ആളാണ്. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. എന്തൊരു എനർജിയാണെന്നോ അദ്ദേഹത്തിന് സെറ്റിലൊക്കെ.

- സന്ധ്യ കെ. പി

നേരമായ് പ്രഭുദേവയുടെ നായികയാവാൻ

സത്യൻ അന്തിക്കാട് ചിത്രമായ "ഞാൻ പ്രകാശനി'ൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യൻ. അതിനു മുൻപു ഹിറ്റ് ചിത്രങ്ങളായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളി ലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയിൽ വിനീത് ശ്രീനിവാസന്റെ ജോടി ആയിട്ടാണ് അഞ്ജു അഭിനയിച്ചത്. ഈയിടെ പുറത്തിറങ്ങിയ "അബ്രഹാം ഓസ്ല റി'ലും താരം വേഷമിട്ടു. "ഞാൻ പ്രകാശനിലെ ബർഗറുമായി എത്തുന്ന ശ്രുതി എന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയാണ് മലയാളികൾക്ക് അഞ്ജു. സിനിമാവിശേഷങ്ങളും ജീവിതവിശേഷങ്ങളുമായി അഞ്ജു കുര്യൻ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

എന്തൊക്കെയാണ് പുതിയ സിനിമാവിശേഷങ്ങൾ?

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു സിനിമ ചെയ്തു കഴിഞ്ഞു. പാലായിലും ഇരാറ്റുപേട്ടയിലുമായിരുന്നു ചിത്രീകരണം. തോംസൺ എന്ന പുതിയ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. തമിഴിൽ പ്രഭുദേവ സാറിന്റെ നായികയായി വൂൾഫ് എന്നൊരു ചിത്രത്തിൽ അഭിനയിച്ചു. നമ്മൾ കുട്ടിക്കാലം മുതൽ കണ്ട് ആരാധിച്ച ആളാണ്. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. എന്തൊരു എനർജിയാണെന്നോ അദ്ദേഹത്തിന് സെറ്റിലൊക്കെ.

"അബ്രഹാം ഓസ്ലർ' ആയിരുന്നു അഞ്ജുവിന്റേതായി മലയാളത്തിൽ ഒടുവിൽ റിലീസ് ആയ ചിത്രം അല്ലേ? "ഓസ്ലറി'ൽ എനിക്ക് ഒരു ദിവസത്തെ ചിത്രീകരണ മേ ഉണ്ടായിരുന്നുള്ളൂ. മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിലേക്കു വിളിച്ചത്. തുടക്കത്തിൽ മാത്രമേ എന്റെ കഥാപാത്രം വരുന്നുള്ളൂ എന്ന് മിഥുൻ ചേട്ടൻ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജയറാമേട്ടനും മമ്മൂക്കയും അഭിനയിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരമായിരുന്നു “ഓസ്ലർ'. രണ്ടാം ഭാഗത്തിൽ കുറച്ചു കൂടിയുണ്ടാകും കഥാപാത്രം.

സിനിമയിലേക്കു വന്നത് എങ്ങനെയാണ്?

"നേരം' ആയിരുന്നു എന്റെ ആദ്യ സിനിമ. അൽഫോൺസ് പു തനായിരുന്നല്ലോ 'നേര'ത്തിന്റെ സംവിധായകൻ. എനിക്ക് നേര ത്തേ മുതലേ അദ്ദേഹത്തെ അറിയാം. ഞാൻ പഠിച്ചതും ജോലി ചെയ്തതും ചെന്നൈയിലാണ്. 'നേര'ത്തിന്റെ ചിത്രീകരണവും പ്രധാനമായും ചെന്നൈയിൽ വച്ചായിരുന്നല്ലോ. ആ ടീമിനെ മു ഴുവൻ എനിക്കറിയാം. പരിചയത്തിന്റെ പുറത്ത് പോയി അഭിന യിച്ചതാണ്. അന്ന് സിനിമയിൽ വരണം എന്നൊന്നും ആഗ്രഹം ഉണ്ടായിരുന്നില്ല.

പിന്നെ എങ്ങനെയാണു സിനിമ കരിയറായത്?

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size