Prøve GULL - Gratis

കത്തുസാഹിത്യം

Manorama Weekly

|

June 15,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കത്തുസാഹിത്യം

മൂന്നാമതൊരാൾ കാണുമെന്ന ശങ്ക പോലുമില്ലാതെ അയയ്ക്കുന്ന ഒരു സ്വകാര്യകത്ത് അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ അതു കൈപ്പറ്റുന്നയാൾക്ക് അവകാശമുണ്ടോ? കത്തു കൈപ്പറ്റുന്നവർ കൂടുതൽ കത്തുകൾ പുസ്തകങ്ങളാക്കുമ്പോൾ ഈ ചോദ്യത്തിനു പ്രസക്തിയേറുന്നു. കത്തുകളുടെ പകർപ്പവകാശം അത് എഴുതുന്നവർക്കല്ലേ എന്ന ചോദ്യവും ഇത് ഉയർത്തുന്നു. കവി അലക്സാണ്ടർ പോപ്പ് തന്റെ കത്തുകളുടെ പകർപ്പവകാശം തനിക്കാണെന്നു പറഞ്ഞു കേസിനു പോവുകയും കേസ് ജയിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ കത്തുകളുടെ ആദ്യസമാഹാരം പക്ഷേ, കത്തുകളെഴുതിയ ആൾ പ്രസിദ്ധീകരിച്ചതാണ്: സി.ബി. കുമാർ 1950ൽ പുറത്തിറക്കിയ ലണ്ടൻ കത്തുകൾ. 1933 മുതൽ 1937 വരെ ലണ്ടനിൽ ജീവിച്ചപ്പോൾ കൊട്ടാരക്കരയിലുള്ള മരുമകൾക്ക് അയച്ചതാണ് ലണ്ടൻ കത്തുകളി'ൽ ഉള്ളത്.

ഗാന്ധിജിയും റെമെയ്ൻ റോളണ്ടും തമ്മിലും ഗാന്ധിജിയും രവീന്ദ്രനാഥ ടഗോറും തമ്മിലുമുള്ള കത്തിടപാടുകൾ പുസ്തക രൂപം കൈവരിച്ചിട്ടുണ്ട്.

കത്തുകളുടെ രൂപത്തിൽ ഒരു നോവൽ എഴുതിയിട്ടുണ്ട്, ദസ്തയേവ്സ്കി. കഥാപാത്രങ്ങൾ തമ്മിലുള്ള കത്തിടപാടുകളിലൂടെയാണ് നോവൽ ഇതൾ വിടരുന്നത്. അദ്ദേഹത്തിന്റെ ആദ്യരചനയാണ് ഈ "പൂവർ ഫോക്ക്

കത്തിന്റെ രൂപത്തിൽ ഒരു കവിതയെഴുതി വള്ളത്തോൾ: "ഒരു കത്ത് അല്ലെങ്കിൽ രുഗ്മിണിയുടെ പശ്ചാത്താപം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size