Prøve GULL - Gratis

ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളേ

Manorama Weekly

|

March 23, 2024

മമ്മൂക്കയെ നായകനാക്കി റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത "ലവ് ഇൻ സിംഗപ്പൂർ' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്

- sandhya

ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളേ

“മഞ്ഞുമ്മൽ ബോയ്സ് ' എന്ന സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ ചന്തു ആദ്യം പറഞ്ഞത് അച്ഛൻ സലിംകുമാറിനോടായിരുന്നു. പതിവ് തമാശമട്ടിൽ അദ്ദേഹം ചോദിച്ചു, “എന്റെ ചെറുപ്പം അവതരിപ്പിക്കാനല്ലാതെ നിന്നെയൊക്കെ ആരാടാ വിളിക്കുന്നത്?' എന്ന്. പക്ഷേ, വിളി വന്നു ചന്തു പോയി. പിന്നെ സംഭവിച്ചത് ചരിത്രം. റിലീസ് ചെയ്ത ദിവസം മുതൽ കേരളത്തിനകത്തും പുറത്തും ഹൗസ് ഫുൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൂറുകോടി ക്ലബ്ബിലും എത്തി. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത ആവേശത്തിലാണ് ചന്തു.

"മഞ്ഞുമ്മൽ ബോയ്സ്' തിയറ്ററിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്നു. എങ്ങനെയാണ് ഈ ടീമിലേക്ക് എത്തിയത്?

അസോഷ്യേറ്റ് ഡയറക്ടർ ശ്രീരാഗ് വഴിയാണ് ഞാൻ "മഞ്ഞുമ്മൽ ബോയ്സി'ൽ എത്തിയത്. "മാലിക് എന്ന സിനിമയിൽ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ഗണപതിയെ കാണിച്ചത് ശ്രീരാഗേട്ടനാണ്. സൗബിക്കയ്ക്ക് (സൗബിൻ ഷാഹിർ) എന്നെ നേരത്തേ അറിയാം. ഈ സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴേ സൗബിക്ക ചിന്ദുവിനോട് (സംവിധായകൻ ചിദംബരം) എന്റെ കാര്യം പറഞ്ഞിരുന്നു. ഇവരെല്ലാമാണ് എന്നെ സിനിമയിലേക്കു കൊണ്ടുവന്നത്.

അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടല്ലേ ചന്തു സിനിമയിലേക്കു വന്നത്?

അതെ. പക്ഷേ, അത് തീർത്തും അപ്രതീക്ഷിതമായൊരു വരവായിരുന്നു. മമ്മൂക്കയെ നായകനാക്കി റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത "ലവ് ഇൻ സിംഗപ്പൂർ' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു ആ സിനിമയുടെ ചിത്രീകരണം. സെറ്റിലേക്ക് അച്ഛന്റെ കൂടെ പോയതാണ്. ആ സമയത്ത് അവർ അച്ഛന്റെ ചെറുപ്പം അഭിനയിക്കാൻ ഒരു കുട്ടിയെ തപ്പി നടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ ഇനി വേറെയാരും വേണ്ട എന്നു തീരുമാനിച്ചു.

ആ സിനിമയെക്കുറിച്ചുള്ള ഓർമ എന്താണ്?

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size